കൊച്ചി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കാക്കനാട് അമ്പാടിമൂല സ്വദേശിയായ അനിൽകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ രണ്ടാം ഭാര്യയായ ജയശ്രീക്ക് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റിരുന്നു.
കാക്കനാട് അമ്പാടിമൂലയിലെ വനിതാ ഹോസ്റ്റലിന് മുന്നിലാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് ജയശ്രീയെ അനിൽകുമാർ ആക്രമിക്കുകയായിരുന്നു. പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് മുഖത്തും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റ ജയശ്രീയെ ഉടൻ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാക്കനാട് സൺറൈസ് ആശുപത്രിയിലെ പാർക്കിംഗ് ജീവനക്കാരനാണ് അറസ്റ്റിലായ അനിൽകുമാർ.