കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; ബോട്ടിലുണ്ടായിരുന്ന രണ്ട്തൊ ഴിലാളികളെ രക്ഷപ്പെടുത്തി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് പുലര്‍ച്ചെ തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചത്. ബോട്ടിലുണ്ടായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളെ കോസ്റ്റല്‍ പൊലീസ് രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് ബോട്ട് കത്തുന്നതായി കോസ്റ്റല്‍ പൊലീസിന് വിവരം ലഭിച്ചത്.

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന രണ്ട് തൊഴിലാളികളെയും സുരക്ഷിതമായി കരയിലെത്തിച്ചു. എന്‍ജിനില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് തൊഴിലാളികള്‍ നല്‍കിയ പ്രാഥമിക മൊഴി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഉള്‍പ്പെടെ കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ.

Share