ബെര്‍ലിന്‍: പതിറ്റാണ്ടുകളായി തുടരുന്ന ജര്‍മ്മനി-അഡിഡാസ് കൂട്ടുകെട്ടിന് ഇനി വിട. ജര്‍മ്മന്‍ ദേശീയ ടീമിനായി അഡിഡാസ് പുറത്തിറക്കുന്ന അവസാന ജഴ്‌സി ഔദ്യോഗികമായി അവതരിപ്പിച്ചു. കറുപ്പ് നിറത്തിലുള്ള ജഴ്‌സിയില്‍ നെഞ്ചിലൂടെ നീളുന്ന ഗോള്‍ഡന്‍ പിന്‍സ്‌ട്രൈപ്പുകളും അഡിഡാസിന്റെ ക്ലാസിക് ട്രെഫോയില്‍ ലോഗോയും പ്രത്യേക ആകര്‍ഷണമാണ്. കറുത്ത ഷോര്‍ട്‌സും കറുത്ത സോക്‌സുമാണ് ജഴ്‌സിക്കൊപ്പം. പുതിയ കിറ്റിന്റെ വില്‍പ്പന നവംബര്‍ 3 മുതല്‍ ആരംഭിക്കും.
ജഴ്‌സി പുറത്തിറക്കിയതിന് പിന്നാലെ ഇത് ജര്‍മ്മന്‍ ടീം ആദ്യമായി അണിയുന്ന മത്സരവും സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ജര്‍മ്മന്‍ പുരുഷ ടീം പുതിയ ഫെയര്‍വെല്‍ കിറ്റ് ധരിക്കും. ജര്‍മ്മന്‍ ഫുട്‌ബോളും അഡിഡാസും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിന്റെ അവസാനത്തെ ഓര്‍മപ്പെടുത്തുന്ന തരത്തിലാണ് പ്രത്യേക കിറ്റ് ഒരുക്കിയിരിക്കുന്നത്. വനിതാ ടീമിന്റെ കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ നവംബര്‍ അവസാനം മുതല്‍ ഡിസംബര്‍ ആദ്യം വരെയുള്ള അവസാന അന്താരാഷ്‌ട്ര ഇടവേളയില്‍ വനിതാ ടീം ഈ ജഴ്‌സി അണിയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ സമയത്തെ എതിരാളികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
ജര്‍മ്മന്‍ ദേശീയ ടീമിന്റെ അഡിഡാസുമായുള്ള കരാര്‍ 2026ന് ശേഷം അവസാനിക്കും. 2027 മുതല്‍ അമേരിക്കന്‍ സ്‌പോര്‍ട്‌സ് വെയര്‍ ഭീമനായ നൈക്കായിരിക്കും ജര്‍മ്മന്‍ ടീമിന്റെ കിറ്റ് നിര്‍മ്മാതാക്കള്‍. അഡിഡാസുമായുള്ള ദീര്‍ഘകാല ബന്ധം അവസാനിപ്പിച്ച് നൈക്കുമായി കരാറിലെത്തിയ തീരുമാനം ജര്‍മ്മന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പുതിയ കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുള്ള അഡിഡാസിന്റെ അവസാന ജര്‍മ്മന്‍ ജഴ്‌സിയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
അങ്ങനെ ജര്‍മ്മന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറെ പരിചിതമായ ‘ജര്‍മ്മനി-അഡിഡാസ്’ കൂട്ടുകെട്ടിന് കറുപ്പും സ്വര്‍ണവും നിറഞ്ഞൊരു വിടപറയല്‍ ജഴ്‌സിയോടെ അവസാന അധ്യായം.