ഫിസിയോതെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; പയ്യന്നൂരിൽ ആരോഗ്യ വെൽനെസ് ക്ലിനിക്ക് ഉടമ പൊലീസ് കസ്റ്റഡിയിൽ

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂർ: ഫിസിയോതെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പയ്യന്നൂരിലെ ആരോഗ്യ വെൽനെസ് ക്ലിനിക്ക് ഉടമ ശരത് നമ്പ്യാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ പൊലീസാണ് നടപടി സ്വീകരിച്ചത്.

2024 മാർച്ചിലാണ് സംഭവമെന്നാണ് വിവരം. ഫിസിയോതെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണമാണ് ശരത് നമ്പ്യാർക്കെതിരെയുള്ളത്. സംഭവത്തിന് ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്ന യുവതി കൗൺസിലിംഗിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പരാതിയുടെ അടിസ്ഥാനത്തിലാണ് പയ്യന്നൂർ പൊലീസ് അന്വേഷണം നടത്തിയത്. തുടർന്ന് ശരത് നമ്പ്യാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

അതേസമയം, മറ്റൊരു യുവതിയോട് മോശമായി പെരുമാറിയെന്ന കേസിലും ശരത് നമ്പ്യാർ നേരത്തെ അറസ്റ്റിലായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

Share