മണ്ണന്തലയിൽ ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതി; 16, 17 വയസ്സുള്ള മൂന്ന് വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിൽ, ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: മണ്ണന്തലയിൽ ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 16, 17 വയസ്സുള്ള വിദ്യാർഥികളെയാണ് മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തത്.

പെൺകുട്ടിയുമായി പരിചയമുണ്ടായിരുന്ന വിദ്യാർഥികൾ സ്കൂളിൽ പോകാതെ പെൺകുട്ടിയെയും കൂട്ടി പുറത്തുപോയെന്നും അവിടെവച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. പെൺകുട്ടിയും വിദ്യാർഥികളും വ്യത്യസ്ത സ്കൂളുകളിലാണ് പഠിക്കുന്നത്.

സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം വീട്ടുകാരെയും പൊലീസിനെയും അറിയിച്ചു.

ഇതിന് പിന്നാലെയാണ് പൊലീസ് മൂന്ന് വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ മണ്ണന്തല പൊലീസ് അന്വേഷണം ആരംഭിച്ചു.

കസ്റ്റഡിയിലെടുത്ത മൂന്ന് പേരെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.

Share