ഐച്ചി-നഗോയ: ഏഷ്യന്‍ ഗെയിംസ് ഷോട്ട്പുട്ടില്‍ ഇന്ത്യയ്‌ക്ക് വെങ്കലം. വനിതകളുടെ ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറാണ് 17.17 മീറ്റര്‍ എറിഞ്ഞ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഷോട്ട്പുട്ടില്‍ മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതയായി 36കാരിയായ മന്‍പ്രീത് മാറി. ചൈനയുടെ സോങ് ജിയാവുവാന്‍ സ്വര്‍ണവും ഷാങ് ലിന്റു വെള്ളിയും നേടി. 19.40 മീറ്റര്‍ ദൂരമാണ് സോങ് ജിയാവുവാന്റെ മികച്ച പ്രകടനം. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ വനിതാ ഷോട്ട്പുട്ടില്‍ ചൈന തുടര്‍ച്ചയായി 13-ാം തവണയും സ്വര്‍ണം സ്വന്തമാക്കി.
മന്‍പ്രീതിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ആദ്യ ശ്രമത്തില്‍ 16.32 മീറ്റര്‍ മാത്രമാണ് കണ്ടെത്തിയത്. എന്നാല്‍ തുടര്‍ന്നുള്ള ശ്രമങ്ങളില്‍ ഓരോ തവണയും ദൂരം മെച്ചപ്പെടുത്തി. നാലാം ശ്രമത്തില്‍ 17 മീറ്റര്‍ മറികടന്ന് 17.17 മീറ്റര്‍ കണ്ടെത്തിയതോടെ വെങ്കലം ഉറപ്പിക്കുന്ന പ്രകടനം പുറത്തെടുത്തു. അവസാന ശ്രമങ്ങളിലേക്കും ഈ ദൂരം മറികടക്കാന്‍ മറ്റുതാരങ്ങള്‍ക്ക് സാധിച്ചില്ല. മന്‍പ്രീതിന് മുമ്പ് രണ്ട് ഇന്ത്യന്‍ വനിതകള്‍ക്കാണ് ഏഷ്യന്‍ ഗെയിംസില്‍ ഷോട്ട്പുട്ടില്‍ മെഡല്‍ നേടാനായത്. 1951ല്‍ ബാര്‍ബറ വെബ്സ്റ്ററും 2023ല്‍ കിരണ്‍ ബാലിയാനും വെങ്കലം നേടിയിരുന്നു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഇതോടെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഷോട്ട്പുട്ടില്‍ മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിത എന്ന നേട്ടവും മന്‍പ്രീത് സ്വന്തമാക്കി. ഇന്ത്യയുടെ മറ്റൊരു താരം കൃഷ്ണ ജയശങ്കര്‍ മേനോന്‍ 16.57 മീറ്റര്‍ എന്ന മികച്ച ദൂരത്തോടെ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.