നാഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് അത്ലറ്റിക്സില് വീണ്ടും മെഡല്‍. പുരുഷന്മാരുടെ 10,000 മീറ്റര്‍ ഫൈനലില്‍ ഗുല്‍വീര്‍ സിംഗിന് വെള്ളി. 28:29.38 സമയത്തില്‍ ഫിനിഷ് ചെയ്താണ് ഗുല്‍വീര്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ 10,000 മീറ്ററില്‍ ഗുല്‍വീറിന്റെ തുടര്‍ച്ചയായ രണ്ടാം മെഡലായി ഇത് മാറി. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും ഇതേ ഇനത്തില്‍ ഗുല്‍വീര്‍ വെങ്കലം നേടിയിരുന്നു. 2025ലെ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 10,000 മീറ്ററില്‍ സ്വര്‍ണവും താരം സ്വന്തമാക്കിയിട്ടുണ്ട്.
2026 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഗുല്‍വീര്‍ മികച്ച പ്രകടനം നടത്തിയിരുന്നു. പുരുഷന്മാരുടെ 10,000 മീറ്ററില്‍ വെള്ളിയും 5,000 മീറ്ററില്‍ വെങ്കലവും നേടിയിരുന്നു. 10,000 മീറ്ററില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടവും അന്ന് ഗുല്‍വീര്‍ സ്വന്തമാക്കി. ഉത്തര്‍പ്രദേശിലെ അത്രൗളിയില്‍ നിന്നുള്ള ഗുല്‍വീര്‍ ഇന്ത്യന്‍ ദീര്‍ഘദൂര ഓട്ടത്തിലെ ശ്രദ്ധേയ സാന്നിധ്യമായി മാറുകയാണ്. ഏഷ്യന്‍ ഗെയിംസിലെ പുതിയ വെള്ളിയോടെ അന്താരാഷ്ട്ര വേദിയില്‍ മറ്റൊരു മെഡല്‍ കൂടി ഇന്ത്യയുടെ അക്കൗണ്ടിലെത്തി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…















