തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് ദുരൂഹതയേറുന്നു. യാത്രയ്‌ക്ക് പണം നൽകിയ അജ്ഞാതനെ കുറിച്ച് മുഖ്യമന്ത്രി ഇതുവരെ മൗനം പാലിക്കുകയാണെന്ന്
കർണാടകയിലെ കോൺഗ്രസ് നേതാവും വ്യവസായിയുമായ കെ.ജെ. ജോർജിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഗ്രൂപ്പിന്റെതാണ് വിമാനം. സംസ്ഥാന സർക്കാരിനു വേണ്ടി ഹെലികോപ്റ്റർ നൽകിയ ചിപ്സൺ ഏവിയേഷനാണ് വിമാനം ഏർപ്പാട് ചെയ്തത്. ചിപ്സൺ ഏവിയേഷന്റെ പേരിൽ 19.8 ലക്ഷം രൂപ കേളചന്ദ്ര ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. എന്നാൽ ഈ തുക നൽകിയത് തങ്ങളല്ലെന്നും വിമാനം ഏർപ്പാട് ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് ചിപ്സൺ ഏവിയേഷന്റെ നിലപാട്.
19.8 ലക്ഷം രൂപ മുടക്കി മുഖ്യമന്ത്രിയുടെ വിമാനയാത്ര സ്പോൺസർ ചെയ്ത ആ പ്രമുഖൻ ആരാണ് എന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. ഭരണത്തലവൻ എന്ന നിലയിൽ ഉന്നത സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രി സൗജന്യ സഹായം കൈപ്പറ്റുന്നത് ശരിയല്ലെന്നും, ഈ യാത്രയ്‌ക്ക് പിന്നിൽ അഴിമതി ആരോപണങ്ങൾ ഉയരുന്നുണ്ടെന്നും വിമർശനങ്ങൾ ശക്തമാണ്. വിമാനയാത്രയിൽ പലതും മറച്ചുവെക്കാൻ ശ്രമിക്കുന്നുണ്ടെന്ന സംശയവും ഇതിലൂടെ ബലപ്പെടുന്നു.