പാലക്കാട്: മുണ്ടൂരിൽ ബിജെപി പ്രവർത്തകരെ സിപിഎം പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചു. സംഭവത്തിൽ എട്ട് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു . മന്ദത്ത്കാവ് സ്വദേശികളായ നിശോബ്, ശിവൻകുട്ടി, മാധവദാസ്, വിഷ്ണു, ആദി, നിഖിൽ, നിശാന്ത് എന്നിവർക്കാണ് പരിക്കേറ്റത്. മറ്റൊരാളുടെ പേര് ലഭ്യമായ വിവരങ്ങളിൽ വ്യക്തമല്ല.
പലർക്കും തലയ്‌ക്കും കൈയ്‌ക്കും ഉൾപ്പെടെ പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിപിഎം പ്രവർത്തകർ സംഘം ചേർന്നെത്തിയാണ് ആക്രമണം നടത്തിയത് . മുളവടി, കമ്പി, പാര, സോഡാക്കുപ്പി തുടങ്ങിയവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ആരോപണമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ജനം ടിവിക്ക് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മുണ്ടൂർ മേഖലയിലെ ഒരു വാർഡിൽ ബിജെപി സ്ഥാനാർഥി തുടർച്ചയായി രണ്ടാം തവണ വിജയിച്ചതിന് പിന്നാലെ സിപിഎം പ്രവർത്തകർ ആക്രമണം ആരംഭിച്ചിരുന്നു.