പി.ടി. ഉഷയുടെ 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിത്യ രാംരാജ്; ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടം

Published by
ജനം വെബ്‌ഡെസ്ക്

നഗോയ: ഏഷ്യന്‍ ഗെയിംസിലെ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി ഇന്ത്യന്‍ താരം വിത്യ രാംരാജ്. ഫൈനലില്‍ വെങ്കലം നേടിയതിനൊപ്പമാണ് മലയാളിതാരം പി.ടി. ഉഷയുടെ 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് വിത്യ മറികടന്നത്. 54.75 സെക്കന്‍ഡിലാണ് വിത്യ 400 മീറ്റര്‍ ഹര്‍ഡില്‍സ് പൂര്‍ത്തിയാക്കിയത്. 1984ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സില്‍ പി.ടി. ഉഷ കുറിച്ച 55.42 സെക്കന്‍ഡായിരുന്നു ഇതുവരെയുള്ള ദേശീയ റെക്കോര്‍ഡ്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

2023ലെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ തന്നെ വിത്യ ഉഷയുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു. അന്ന് ഹീറ്റ്‌സില്‍ 55.42 സെക്കന്‍ഡിലായിരുന്നു വിത്യ ഫിനിഷ് ചെയ്തത്. ഇത്തവണ 54.75 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വന്തം പ്രകടനം മെച്ചപ്പെടുത്തിയ വിത്യ, ഒപ്പം ഇന്ത്യയുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് ദേശീയ റെക്കോര്‍ഡും പുതുക്കുകയായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയതോടെ നേട്ടത്തിന് കൂടുതല്‍ തിളക്കമായി.

Share