പരിശീലന പറക്കലിനിടെ വൻ ദുരന്തം; റഷ്യൻ Tu-95 ബോംബർ തകർന്നു, ആറ് മരണം

Published by
ജനം വെബ്‌ഡെസ്ക്

ക്രാസ്നോയാരോവോ: പരിശീലന പറക്കലിനിടെ റഷ്യൻ സൈനിക വിമാനം തകർന്നുവീണ് ആറ് പേർ മരിച്ചു. റഷ്യയുടെ Tu-95 ബോംബർ വിമാനമാണ് ചൊവ്വാഴ്ച രാജ്യത്തിന്റെ കിഴക്കൻ മേഖലയായ അമൂർ പ്രദേശത്ത് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന ഏഴ് ജീവനക്കാരിൽ ആറ് പേർ മരിച്ചതായും ഒരാൾക്ക് പരിക്കേറ്റതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ക്രാസ്നോയാരോവോ ഗ്രാമത്തിന് സമീപമുള്ള ജനവാസമില്ലാത്ത പ്രദേശത്താണ് വിമാനം തകർന്നുവീണത്. ടേക്ക് ഓഫ് ചെയ്ത് അധികം വൈകാതെയായിരുന്നു അപകടം. ഒരാൾക്ക് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. Tu-95MS ബോംബർ ടേക്ക് ഓഫിന് പിന്നാലെ മിനിറ്റുകൾക്കുള്ളിലാണ് തകർന്നുവീണതെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് തീപിടിത്തമുണ്ടായതായും റിപ്പോർട്ടുണ്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

അപകടസ്ഥലത്ത് വിമാനം പൂർണമായും കത്തിനശിച്ച നിലയിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. പരിശീലന പറക്കലിനിടെയുണ്ടായ അപകടത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം.

Share