UAE വിമാന സർവീസുകളിൽ വീണ്ടും മാറ്റം; സർവീസുകൾ വൈകുന്നു; .യാത്രക്കാർ പുതിയ വിവരങ്ങള്‍ പരിശോധിക്കാൻ നിർദേശം
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

UAE വിമാന സർവീസുകളിൽ വീണ്ടും മാറ്റം; സർവീസുകൾ വൈകുന്നു; .യാത്രക്കാർ പുതിയ വിവരങ്ങള്‍ പരിശോധിക്കാൻ നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2026, 09:57 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: പ്രദേശിക സംഘ‍ർഷങ്ങളുടെ പശ്ചാത്തലത്തിൽ യു എഇ യിലെ വിമാന സ‍‍ർവീസുകളുടെ സമയക്രമത്തിൽ വീണ്ടും വലിയ മാ‌റ്റങ്ങൾ വന്നു. ദുബായ്, അബു​ദാബി, ഷാർജ വിമാനത്താവളങ്ങളിൽ നിന്നുളള വിവിധ സർവീസുകൾ വൈകും, ‌ചിലത് പൂർണ്ണമായി റ​ദ്ദാക്കി.

എമിറേറ്റ്സ്, ഇത്തിഹാദ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ സ‍‌ർവീസുകൾ സാധാരണ നിലയിൽ തുടരാ​​ൻ ശ്രമിക്കുന്നുണ്ടെങ്കിലും ചില വിമാന​​​​​ങ്ങൾ വൈകിയാണ് പുറപ്പെടുന്നത്.  അതേസമയം, ഫ്ലൈ ദുബായ്, എയര്‍ അറേബ്യ എന്നിവയുടെ സര്‍വീസുകളിലാണ് കൂടുതല്‍ റദ്ദാക്കലുകളും കൂടുതല്‍ സമയമാറ്റങ്ങളും ചെയ്തിരിക്കുന്നത്.

യുഎഇയില്‍ നിന്നും ഇറാനിലേക്കും തിരിച്ചുമുള്ള ഇറാനിയന്‍ വിമാന കമ്പനികളുടെ സര്‍വീസുകള്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂര്‍ണ്ണമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ദുബായ്-തെഹ്‌റാന്‍ (ഇറാന്‍ എയര്‍), ദുബായ്-അമാന്‍ (എമിറേറ്റ്സ്) സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ഇന്ത്യയിലേക്കുള്ള സര്‍വീസുകളെയും വളരെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. സ്പൈസ് ജെറ്റിന്റെ ദുബായ്-കൊച്ചി സര്‍വീസ് ഉള്‍പ്പെടെയുള്ളവ മണിക്കൂറുകളോളം വൈകിയാണ് സര്‍വീസ് നടത്തിയത്. കൂടാതെ, എമിറേറ്റ്സിന്റെ അഹമ്മദാബാദ്, മുംബൈ, ന്യൂഡല്‍ഹി സര്‍വീസുകളും സ്പൈസിന്റെ അമൃത്സര്‍ സര്‍വീസും വൈകിയവയില്‍ ഉള്‍പ്പെടുന്നു. ബാങ്കോക്ക്, മോസ്കോ, താഷ്കന്റ്, കസാൻ, മുംബൈ, കാഠ്മണ്ഡു, കാബൂൾ തുടങ്ങിയ അന്താരാഷ്‌ട്ര റൂട്ടുകളിലെ ഫ്ലൈ ദുബായ് സര്‍വീസുകളെയും സമയമാറ്റം ബാധിച്ചിട്ടുണ്ട്.

ടിക്കറ്റ് മുന്‍കൂട്ടി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അവസാന നിമിഷം സമയമാറ്റമോ റദ്ദാക്കലോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ബന്ധപ്പെട്ട വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴി ഏറ്റവും പുതിയ വിവരങ്ങള്‍ പരിശോധിക്കേണ്ടതാണെന്ന് അധികൃതര്‍ യാത്രക്കാരെ അറി‌യിച്ചു. വിമാനത്താവളത്തിലെ ചെക്കിങ്, സുരക്ഷാ പരിശോധന, എമിഗ്രേഷൻ നടപടികൾ എന്നിവയ്‌ക്കായി യാത്രക്കാര്‍ സാധാരണയില്‍ കവിഞ്ഞ് അധിക സമയം കരുതണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags: UAEflight delay
Share
Tweet
SendShare

More News from this section

മദ്യശാലയിൽ രക്തച്ചൊരിച്ചിൽ; സൗത്ത് ആഫ്രിക്കയിൽ വെടിവെപ്പിൽ 17 പേർ കൊല്ലപ്പെട്ടു

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ; തലയിലും നെഞ്ചിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള പാടുകൾ

 പൊതുസ്ഥലങ്ങളിൽ മുഖം മറയ്‌ക്കരുത്; സ്പെയിനിലെ നഗരത്തിൽ ബുർഖയ്‌ക്കും നിഖാബിനും നിരോധനം; നിയമം ലംഘിക്കുന്നവർക്ക് 400 മുതൽ 750 യൂറോ വരെ പിഴ 

കോംഗോയിൽ വിമാനം തകർന്നുവീണ് രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം 14 പേർ കൊല്ലപ്പെട്ടു

ഇന്ത്യയ്‌ക്കെതിരെ ആരോപണം; ‘ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്’; ചോദ്യം ചോദിച്ച പാക് മാധ്യമപ്രവര്‍ത്തകന് ജയശങ്കറിന്റെ മറുപടി

വിവാദ ഇസ്ലാമത പ്രഭാഷകൻ അബു ഹംസയുടെ വീട് നവീകരിക്കാൻ 70,000 പൗണ്ട്; നികുതിദായകരുടെ പണം ഭീകരന്റെ കുടുംബത്തിന് വേണ്ടി ഉപയോഗിക്കുന്നതിൽ പ്രതിഷേധം; കടുത്ത എതിർപ്പുമായി പ്രതിപക്ഷം

Latest News

123 വർഷം മുമ്പ് മണൽ നിറച്ച് ബ്രിട്ടീഷുകാർ അടച്ചിട്ടു; കൊണാർക് സൂര്യക്ഷേത്രത്തിന്റെ അകത്തളം വീണ്ടും തുറക്കുന്നു; മറച്ചുവച്ച ചരിത്രം ഇനി ലോകത്തിന് മുന്നിൽ

UAE വിമാന സർവീസുകളിൽ വീണ്ടും മാറ്റം; സർവീസുകൾ വൈകുന്നു; .യാത്രക്കാർ പുതിയ വിവരങ്ങള്‍ പരിശോധിക്കാൻ നിർദേശം

ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് മാറ്റിവച്ചു; ഐബിഎയുമായി ധാരണ, സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും, എല്ലാ ശനിയാഴ്ചയും അവധിയാക്കുന്നതിൽ ഉന്നതതല സമിതി

കടലാക്രമണം തുടരും; തീരദേശത്ത് ജാഗ്രതാ നിർദേശം, ഒന്നരമീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത, ബീച്ചുകളിലേക്കുള്ള വിനോദയാത്ര ഒഴിവാക്കണം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ഏഷ്യൻ ഗെയിംസിൽ മലയാളി താരത്തിന് വെള്ളി; വനിതാ ലോങ് ജംപിൽ ആൻസി സോജന് മെഡൽ, സ്വർണം നേരിയ വ്യത്യാസത്തിൽ കൈവിട്ടു

മതത്തിന്റെ പേരിൽ നല്ലത് കാണാതിരിക്കരുത്; വിഴിഞ്ഞത്തിനും ബീമാപള്ളിക്കും മേയറുടെ പൂർണ സഹകരണം; ‘വി.വി. രാജേഷ് മനുഷ്യസ്നേഹി, പ്രവർത്തനങ്ങളോട് 100% യോജിക്കുന്നു’: പി.ഡി.പി നേതാവ് തോട്ടുമുക്ക് നവാസ്

സെപ്റ്റംബർ 28ന് മുഖ്യമന്ത്രി വിജയ് മധുരയിൽ; മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ദർശനത്തിന് സാധ്യത, സുരക്ഷ ശക്തമാക്കി, രാജാജി ആശുപത്രിയിലും ഗാന്ധി മ്യൂസിയത്തിലും പരിപാടികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies