ന്യൂഡല്‍ഹി: ഇന്ത്യ-കെനിയ നാവിക സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേനയുടെ മുന്‍നിര ഗൈഡഡ് മിസൈല്‍ ഫ്രിഗേറ്റ് ഐഎന്‍എസ് തര്‍കാഷ് കെനിയയിലെ മൊംബാസ തുറമുഖത്തെത്തി. ഒക്ടോബര്‍ 2 വരെയാണ് കപ്പല്‍ മൊംബാസയില്‍ തുടരുക.
തുറമുഖ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും നാവിക ഉദ്യോഗസ്ഥര്‍ തമ്മില്‍ പ്രൊഫഷണല്‍ ആശയവിനിമയങ്ങളും വിവിധ കൂടിക്കാഴ്ചകളും നടക്കും. നാവികസേനാംഗങ്ങള്‍ തമ്മിലുള്ള സൗഹൃദപരമായ ഇടപെടലുകള്‍ക്കും സമൂഹവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കും സന്ദര്‍ശനത്തില്‍ പ്രാധാന്യം നല്‍കും.
വ്യാഴാഴ്ച ഐഎന്‍എസ് തര്‍കാഷ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. മൊംബാസയില്‍ നിന്നുള്ള മടക്കയാത്രയ്‌ക്കിടെ കെനിയന്‍ നാവികസേനയുമായി പാസേജ് എക്‌സര്‍സൈസ് നടത്താനും കപ്പലിന് പദ്ധതിയുണ്ട്. നെയ്‌റോബിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യയും കെനിയയും തമ്മിലുള്ള സമുദ്ര സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. സമുദ്രമേഖലയിലെ രാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കുകയെന്ന ഇന്ത്യയുടെ MAHASAGAR കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഐഎന്‍എസ് തര്‍കാഷിന്റെ കെനിയ സന്ദര്‍ശനം.