കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം. ഇന്ന് വൈകിട്ട് ഏഴേകാലോടെയാണ് ഹോട്ടലിന്റെ മുകളിലത്തെ നിലയില്‍ തീപിടിത്തമുണ്ടായത്. തീ പെട്ടെന്ന് ആളിപ്പടര്‍ന്നതോടെ മുകളിലത്തെ നില ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. കടലോര മേഖലയായതിനാല്‍ ശക്തമായ കാറ്റും വീശിയിരുന്നു. ഇതോടെ സമീപ പ്രദേശങ്ങളിലേക്കും തീ പടരാന്‍ സാധ്യതയുണ്ടായി. ഹോട്ടലിന് മുന്നിലെ മരത്തിലേക്കും തീ പടര്‍ന്നു. മട്ടാഞ്ചേരിയില്‍ നിന്ന് രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
1808ല്‍ നിര്‍മിച്ച കോഡാര്‍ ഹൗസ് ഫോര്‍ട്ട് കൊച്ചിയിലെ പ്രധാന പൈതൃക കെട്ടിടങ്ങളിലൊന്നാണ്. ടവര്‍ റോഡില്‍ വാസ്‌കോ ഡ ഗാമ സ്‌ക്വയറിനും ചൈനീസ് വലകള്‍ക്കും സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. നിലവില്‍ ഹോട്ടലായി പ്രവര്‍ത്തിച്ചുവരുന്ന കോഡാര്‍ ഹൗസ് കൊച്ചിയുടെ ജൂതപാരമ്പര്യത്തിന്റെ ശേഷിപ്പുകളിലൊന്നുകൂടിയാണ്. തീപിടിത്തത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.