മുതി‍ർന്ന സംഘ പ്രചാരകനും ബാല​ഗോകുലം മാ‍​ർ​ഗ​ദ‍‍‍ർശിയുമായ എം.എ സാ‍‍‍ർ അന്തരിച്ചു
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുതി‍ർന്ന സംഘ പ്രചാരകനും ബാല​ഗോകുലം മാ‍​ർ​ഗ​ദ‍‍‍ർശിയുമായ എം.എ സാ‍‍‍ർ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2026, 01:04 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മുതി‍ർന്ന സംഘ പ്രചാരകനും ബാല​ഗോകുലം മാ‍​ർ​ഗ​ദ‍‍‍ർശിയുമായ എം.എ സാ‍‍‍ർ എന്ന എം.എ കൃഷ്ണൻ അന്തരിച്ചു. 97 വയസ്സായിരുന്നു. പ്രായാധിക്യം മൂലം വിശ്രമജീവിതം നയിക്കുകയായിരുന്നു. ആർഎസ്എസ് സംസ്ഥാന കാര്യാലയമായ കൊച്ചി എളമക്കര മാധവനിവാസിലായിരുന്നു അദ്ദേഹം അന്ത്യനാളുകൾ ചെലവഴിച്ചത്. കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തില്‍ ആര്‍എസ്എസിനെ അടയാളപ്പെടുത്തുന്നതില്‍ പ്രമുഖ പങ്കുവഹിച്ച വ്യക്തിത്വമാണ്.

എം. എ സാ‍‍‍ർ എന്നറിയപ്പെടുന്ന എം. എ കൃഷ്ണൻ 1929 ജനുവരി 17-ന് കൊല്ലം ജില്ലയിലാണ് ജനിച്ചത്. ഐവ‍‍‍ർകാലയിൽ ശ്രീമം​ഗലത്ത് പദ്മനാഭന്റെയും മറവുതോട്ടത്തിൽ ലക്ഷ്മിയമ്മയുടെയും മകനായാണ് ജനനം. തിരുവനന്തപുരം സംസ്‌കൃത കോളേജില്‍നിന്ന് തര്‍ക്കശാസ്ത്രത്തില്‍ മഹോപാദ്ധ്യയും പാസായശേഷം കോട്ടയം ജില്ലയിലെ വാഴൂര്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി. ഒരു വര്‍ഷത്തിനുശേഷം രാജിവെച്ച് 1954 ല്‍ പ്രചാരകനായി. ഏഴുപതിറ്റാണ്ടിലധികം നീണ്ട സംഘ ജീവിതത്തിൽ സംസ്ഥാന ബൗദ്ധിക്ക് ശിക്ഷൺ പ്രമുഖ്, സംസ്ഥാന പ്രചാ‍‍ർ പ്രമുഖ് എന്നീ ചുമതലകൾ വഹിച്ചു.

അദ്ദേഹത്തിനറെ പ്രചാരക ജീവിതം കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ചരിത്രമാണ്. 16 വ‍‍ർഷത്തോളം കേസരി വാരികയുടെ പത്രാധിപരായിരുന്നു. ബാലഗോകുലം, തപസ്യ, അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം തുടങ്ങിയവയുടെ സംഘടനാ സെക്രട്ടറി, മാ‍‍ർ​ഗദ‍‍ർശി എന്നീ നിലയിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. ഇതുകൂടാതെ പ്ര​ഗതി ത്രൈമാസിക, അമൃതഭാരതി ബാലസംസ്കാരകേന്ദ്രം എന്നിവ ആരംഭിക്കുന്നതിലും അദ്ദേഹം സുപ്രധാന പങ്കുവഹിച്ചിരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ സംഘടനയായ ബാലഗോകുലത്തിന്റെ പിറവിക്ക് മുന്നിലും പിന്നിലും എം. എ സാറിന്റെ കരങ്ങളുണ്ട്. കുഞ്ഞുങ്ങളെ ഭാരതീയത്തനിമയില്‍ നിന്ന് അടര്‍ത്തിയെടുത്ത് സാംസ്‌കാരികമായും മതപരമായും അന്യവല്‍ക്കരിക്കാനുള്ള നിഗൂഢ ശ്രമങ്ങള്‍ ദശകങ്ങളായി കേരളത്തിലുടനീളം നടന്നുവന്നിരുന്നു. അതിനെതിരെ ബാലഗോകുലം എന്ന പ്രസ്ഥാനത്തിലൂടെ പ്രതിരോധം സൃഷ്ടിച്ച വ്യക്തിയാണ് എം.എ സാര്‍. 1972 ഒക്ടോബറിൽ കോഴിക്കോട് കാരപ്പറമ്പിലാണ് രാജ്യത്തെ ആദ്യ ബാലഗോകുലം യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നത്. ‘ശിവാജി ബാലഗോകുലം’ എന്ന പേരിൽ 17 കുട്ടികളുമായാണ് തുടക്കം. ഈ കൂട്ടായ്മ അതിവേ​ഗം പടർന്നുപന്തലിച്ച് ഇന്ന് നാം കാണുന്ന ബാല​ഗോകുലമായി മാറി. അദ്ദേഹത്തിനറെ ജീവചരിത്രമാണ് ‘ഓരം ചേർന്നു നടന്ന ഒരാൾ’.

Tags: Balagokulam KeralaM A Krishnan
Share
Tweet
SendShare

More News from this section

തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതികളെയും സംശയനിഴലിലാക്കുന്നത് ദുരൂഹമായ ഗൂഢനീക്കം: ഡോ. എൻ.ആർ. മധു

പാലക്കാട് പ്രൊവിഡൻസ് ഹോമിൽ നിന്ന് പോക്‌സോ കേസ് അതിജീവിതകളായ രണ്ട് പെൺകുട്ടികളെ കാണാതായി; കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ഗോൾഡി ബ്രാറിനെ FBIയുടെ ടെൻ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തി; വിവരം നൽകുന്നവർക്ക് 9.59 കോടി രൂപ വരെ ഇനാം, അതീവ അപകടകാരിയെന്ന് മുന്നറിയിപ്പ്

ചക്രവാതച്ചുഴിയുടെ സ്വാധീനം; കേരളത്തിൽ അഞ്ച് ദിവസം മഴയ്‌ക്ക് സാധ്യത, ബുധനാഴ്ച രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ തുറന്ന ലിഫ്റ്റ് തകർന്നു; ഗോഡൗണിൽ ജോലി ചെയ്യുകയായിരുന്ന 19കാരന് ദാരുണാന്ത്യം

മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചെന്ന് പരാതി; മൂന്ന് വാഹനങ്ങളിൽ ഇടിച്ച സംഭവം, യൂട്യൂബർ അശ്വന്ത് കോക്കിന് സ്റ്റേഷൻ ജാമ്യം

Latest News

മുതി‍ർന്ന സംഘ പ്രചാരകനും ബാല​ഗോകുലം മാ‍​ർ​ഗ​ദ‍‍‍ർശിയുമായ എം.എ സാ‍‍‍ർ അന്തരിച്ചു

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം; 18 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ടുകളിൽ സുരക്ഷാ ചട്ടങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി

മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ സുപ്രീം കോടതിയിലേക്ക്; സുനിത അഗർവാൾ, ഡി.കെ. ഉപാധ്യായ, അപരേഷ് കുമാർ സിംഗ് എന്നിവരെ ശിപാർശ ചെയ്ത് കൊളീജിയം

എൽ നിനോ വെല്ലുവിളിയാകും; ഭക്ഷ്യധാന്യ ഉൽപാദനത്തെ ബാധിച്ചേക്കാം, മഴയെ ആശ്രയിക്കുന്ന കർഷകർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കൃഷിവകുപ്പ്

കുടുംബവഴക്കിനിടെ കോതമംഗലത്ത് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

ജീവൻരക്ഷാ മരുന്നുകൾക്ക് അമിതവില; പേറ്റന്റ് മരുന്നുകൾ സർക്കാർ തന്നെ നിർമിച്ച് കുറഞ്ഞ നിരക്കിൽ നൽകാം, കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർണായക നിർദേശം

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായി; കിണറ്റില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മദ്യപിച്ച് വാഹനമോടിച്ചെന്ന് സംശയം; യൂട്യൂബര്‍ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies