‘നിങ്ങൾ ഒരു ഹീറോയാണ്, അപാരമായ ധൈര്യത്തിൽ ഇന്ത്യ അഭിമാനിക്കുന്നു'; ക്യാപ്റ്റൻ സ്മിത് മച്ചറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Thursday, October 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നിങ്ങൾ ഒരു ഹീറോയാണ്, അപാരമായ ധൈര്യത്തിൽ ഇന്ത്യ അഭിമാനിക്കുന്നു’; ക്യാപ്റ്റൻ സ്മിത് മച്ചറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2026, 08:18 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഫ്ലൈദുബായ് വിമാനത്തിലെ ഗുരുതരമായ പ്രതിസന്ധിക്കിടെ അസാധാരണ ധൈര്യം പ്രകടിപ്പിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാനുള്ള അചഞ്ചലമായ നിശ്ചയദാർഢ്യം മച്ച്ഛർ പ്രകടിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

“ക്യാപ്റ്റൻ സ്മിത് മച്ചർ ഒരു ഹീറോയാണ്” സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ച കുറിപ്പിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ഏറ്റവും ഗുരുതരമായ അപകടസാഹചര്യത്തിലും ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ അദ്ദേഹം കാട്ടിയ ധൈര്യം അഭിനന്ദനാർഹമാണെന്നും മോദി പറഞ്ഞു.

മച്ചറിന്റെ ധീരത നൂറുകണക്കിന് പേരുടെ ജീവൻ രക്ഷിക്കാനും വലിയൊരു ദുരന്തം ഒഴിവാക്കാനും സഹായിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. “ഇന്ത്യ ക്യാപ്റ്റൻ മച്ച്ഛറിനെക്കുറിച്ച് അഭിമാനിക്കുന്നു” എന്നും അദ്ദേഹം കുറിച്ചു. ക്യാപ്റ്റൻ മച്ചർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പുതിയ കരുത്തും മികച്ച ആരോഗ്യവും വീണ്ടെടുക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് FZ1073 വിമാനത്തിലാണ് സംഭവം. കോക്പിറ്റിൽ സഹപൈലറ്റ് മച്ചറിനെ കുത്തുകയായിരുന്നു. ആക്രമണത്തിനിടെ വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചതോടെ വലിയ അപകടസാധ്യതയുണ്ടായി. എന്നാൽ പരിക്കേറ്റിട്ടും മച്ചർ ചെറുത്തുനിൽക്കുകയും കോക്പിറ്റ് വാതിൽ തുറക്കുകയും ചെയ്തു.

ഇതോടെ യാത്രക്കാരും ജീവനക്കാരും കോക്പിറ്റിലേക്ക് പ്രവേശിച്ച് ആക്രമിച്ച സഹപൈലറ്റിനെ കീഴടക്കി. യാത്രക്കാരനായ യാനിവ് ഹയൂണും സംഘവും ആക്രമിയെ കീഴടക്കുകയായിരുന്നു. അതിനിടെ,  യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന ഫ്ലൈദുബായിയുടെ രണ്ട് ഓഫ് ഡ്യൂട്ടി പൈലറ്റുമാർ വിമാനത്തിനറെ നിയന്ത്രണം ഏറ്റെടുത്തു. പിന്നാലെ  വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.

Tags: Omani co-piloSmit MachchharCaptain Smit MachchharIndian pilotFlydubai Flight FZ1073Flydubai attackcockpit attackpilot stabbed
Share
Tweet
SendShare

More News from this section

“You saved the plane, you did well”; രക്തത്തിൽ കുളിച്ച പൈലറ്റിനോട് യാത്രക്കാർ; ടെക്സ്റ്റൈൽ എൻജിനീയറിംഗ് പഠിക്കാൻ പോയ സ്മിത് മച്ച്ഛർ പൈലറ്റ് ആയത് ഇങ്ങനെ

കുത്തേറ്റിട്ടും കോക്പിറ്റ് വാതിൽ തുറന്നു; 174 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ്; സ്മിത് മച്ച്ഛർ ‘യഥാർഥ ഹീറോ’യെന്ന് നെതന്യാഹുവും ട്രംപും

ലണ്ടനിലെ ജീവിതം ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക്; ഉസിലംപട്ടിയിലെ കുട്ടികൾക്കായി ജീവിതം മാറ്റിവെച്ചു; ബോളിവുഡ് താരത്തിന്റെ അമ്മയുടെ വേറിട്ട ജീവിതം

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; രണ്ട് ദിവസം മുൻപ് ജോലിക്കെത്തിയയാളെ കേന്ദ്രീകരിച്ച് അന്വേഷണം, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം; എട്ട് പേർക്ക് പരിക്ക്, ജോക്കട്ടെയിലും സൂരത്കലിലും വീടുകളിൽ പ്രകമ്പനം, ആകാശത്ത് കനത്ത പുക

തീഹാർ ജയലിൽ തന്നെ; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

Latest News

‘നിങ്ങൾ ഒരു ഹീറോയാണ്, അപാരമായ ധൈര്യത്തിൽ ഇന്ത്യ അഭിമാനിക്കുന്നു’; ക്യാപ്റ്റൻ സ്മിത് മച്ചറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

 മലപ്പുറത്ത് രാസലഹരിവേട്ട; 22 കാരി ഷെർമിനാ ജാസ്മിൻ അടക്കം നാല് പേർ അറസ്റ്റിൽ

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്; ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി; ശക്തമായ പ്രതിഷേധം ഉയരും; ബി ജെ പി

എൻജിഒ സംഘ് സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്റോൺമെന്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്

ഒക്ടോബർ ഒന്നുമുതൽ കേരളത്തിൽ മഴ കനക്കും; ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്, ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് യാഥാർഥ്യത്തിലേക്ക്; 8,398 കോടി രൂപയുടെ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി, 62.70 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ്

ട്രെയിനിൽ മദ്യവുമായി കയറി അതിക്രമം; യാത്രക്കാരെ അസഭ്യം പറഞ്ഞെന്ന് പരാതി, കോട്ടയത്ത് ആർപിഎഫ് 37കാരനെ കസ്റ്റഡിയിലെടുത്തു

ഗാന്ധിജയന്തി തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ, തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സർവീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies