തിരൂര്‍: കുറ്റിപ്പുറം തവനൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. വില്‍പ്പനയ്‌ക്കായി ബെംഗളൂരുവില്‍ നിന്ന് കാറില്‍ എത്തിച്ച ഏകദേശം 100 ഗ്രാം എംഡിഎംഎയുമായി രണ്ട് തവനൂര്‍ സ്വദേശികളെ പോലീസ് പിടികൂടി. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയില്‍ ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരുമെന്നാണ് പോലീസ് പറയുന്നത്. തവനൂര്‍ തെക്കുമുറി കരുമത്ത് പറമ്പില്‍ മുഹമ്മദ് റിസ്വാന്‍ (25), തവനൂര്‍ അങ്ങാടിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് ജാസിര്‍ (42) എന്നിവരാണ് പിടിയിലായത്. തവനൂര്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകളോളം നിരീക്ഷിച്ച ശേഷമാണ് ഇരുവരെയും പിടികൂടിയത്.
തവനൂരിലും പരിസരങ്ങളിലുമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തുന്നതിനായാണ് എംഡിഎംഎ ബെംഗളൂരുവില്‍ നിന്ന് എത്തിച്ചതെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ വിവരം. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെയും തിരൂര്‍ ഡിവൈഎസ്പി എ.എം. സിദ്ധിഖിന്റെയും നേതൃത്വത്തില്‍ തിരൂര്‍ ഡാന്‍സാഫ് ടീമും കുറ്റിപ്പുറം പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ബെംഗളൂരുവില്‍ നിന്ന് കാറിലാണ് പ്രതികള്‍ എംഡിഎംഎ തവനൂരിലെത്തിച്ചതെന്ന് പോലീസ് അറിയിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തിനൊടുവില്‍ പോലീസ് സംഘം ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രദേശത്ത് ലഹരി വില്‍പ്പന നടത്തുന്നവരെക്കുറിച്ചും ഇടനിലക്കാരെക്കുറിച്ചും ഉപയോക്താക്കളെക്കുറിച്ചും പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിക്കാന്‍ സഹായിച്ചവരെയും സാമ്പത്തികമായി പിന്തുണ നല്‍കിയവരെയും കുറിച്ചും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് തിരൂര്‍ ഡിവൈഎസ്പി എ.എം. സിദ്ധിഖ് അറിയിച്ചു. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
തവനൂര്‍ മേഖലയിലെ ലഹരി ഉപയോഗിക്കുന്നവരെയും വില്‍പ്പന ശൃംഖലയുമായി ബന്ധമുള്ളവരെയും നിരീക്ഷിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി. തിരൂര്‍ ഡാന്‍സാഫ് ടീമിലെ എ.എസ്.ഐ. രാജേഷ് സി.വി., എസ്.സി.പി.ഒ. ഉദയകുമാര്‍, സി.പി.ഒമാരായ ശ്രീഷ്, ഉണ്ണിക്കുട്ടന്‍, വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്, കുറ്റിപ്പുറം എസ്.ഐ., എ.എസ്.ഐ. സജുകുമാര്‍, എസ്.സി.പി.ഒമാരായ ഡെന്നിസ്, നിഷാദ്, വിനീത് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.