തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍
Friday, October 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2026, 06:33 pm IST
Facebook
Twitter
WhatsAppTelegram

തിരൂര്‍: കുറ്റിപ്പുറം തവനൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. വില്‍പ്പനയ്‌ക്കായി ബെംഗളൂരുവില്‍ നിന്ന് കാറില്‍ എത്തിച്ച ഏകദേശം 100 ഗ്രാം എംഡിഎംഎയുമായി രണ്ട് തവനൂര്‍ സ്വദേശികളെ പോലീസ് പിടികൂടി. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയില്‍ ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരുമെന്നാണ് പോലീസ് പറയുന്നത്. തവനൂര്‍ തെക്കുമുറി കരുമത്ത് പറമ്പില്‍ മുഹമ്മദ് റിസ്വാന്‍ (25), തവനൂര്‍ അങ്ങാടിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് ജാസിര്‍ (42) എന്നിവരാണ് പിടിയിലായത്. തവനൂര്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകളോളം നിരീക്ഷിച്ച ശേഷമാണ് ഇരുവരെയും പിടികൂടിയത്.

തവനൂരിലും പരിസരങ്ങളിലുമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തുന്നതിനായാണ് എംഡിഎംഎ ബെംഗളൂരുവില്‍ നിന്ന് എത്തിച്ചതെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ വിവരം. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെയും തിരൂര്‍ ഡിവൈഎസ്പി എ.എം. സിദ്ധിഖിന്റെയും നേതൃത്വത്തില്‍ തിരൂര്‍ ഡാന്‍സാഫ് ടീമും കുറ്റിപ്പുറം പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ബെംഗളൂരുവില്‍ നിന്ന് കാറിലാണ് പ്രതികള്‍ എംഡിഎംഎ തവനൂരിലെത്തിച്ചതെന്ന് പോലീസ് അറിയിച്ചു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തിനൊടുവില്‍ പോലീസ് സംഘം ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രദേശത്ത് ലഹരി വില്‍പ്പന നടത്തുന്നവരെക്കുറിച്ചും ഇടനിലക്കാരെക്കുറിച്ചും ഉപയോക്താക്കളെക്കുറിച്ചും പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിക്കാന്‍ സഹായിച്ചവരെയും സാമ്പത്തികമായി പിന്തുണ നല്‍കിയവരെയും കുറിച്ചും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് തിരൂര്‍ ഡിവൈഎസ്പി എ.എം. സിദ്ധിഖ് അറിയിച്ചു. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

തവനൂര്‍ മേഖലയിലെ ലഹരി ഉപയോഗിക്കുന്നവരെയും വില്‍പ്പന ശൃംഖലയുമായി ബന്ധമുള്ളവരെയും നിരീക്ഷിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി. തിരൂര്‍ ഡാന്‍സാഫ് ടീമിലെ എ.എസ്.ഐ. രാജേഷ് സി.വി., എസ്.സി.പി.ഒ. ഉദയകുമാര്‍, സി.പി.ഒമാരായ ശ്രീഷ്, ഉണ്ണിക്കുട്ടന്‍, വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്, കുറ്റിപ്പുറം എസ്.ഐ., എ.എസ്.ഐ. സജുകുമാര്‍, എസ്.സി.പി.ഒമാരായ ഡെന്നിസ്, നിഷാദ്, വിനീത് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Tags: TWO ARRESTEDmdma sezied
Share
Tweet
SendShare

More News from this section

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

‘പണം തന്നില്ലെങ്കിൽ ഡിവൈഎഫ്ഐയെ കൊണ്ട് കൊടികുത്തിക്കും’; കൈക്കൂലിയായി 10 ലക്ഷം രൂപ ആവശ്യപ്പെട്ട തൃക്കണ്ണാപുരം സിപിഎം കൗൺസിലർക്കെതിരെ ഒളിക്യാമറ ദൃശ്യങ്ങൾ

‘കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു’; അയല്‍വാസിയായ 75കാരനെ വീട്ടില്‍ കയറി കുത്തി അമ്മയും സഹോദരനും

സ്വകാര്യ ബസുടമകൾ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; ഒക്ടോബർ 14ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും, തീരുമാനം ഉണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം സംസ്ഥാനവ്യാപക പണിമുടക്ക്

വന്യജീവി വാരാഘോഷം; തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം, ഒക്ടോബർ 2 മുതൽ 8 വരെ അവസരം

കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ഇന്ന് തീരങ്ങളിൽ മത്സ്യബന്ധന വിലക്കില്ല

Latest News

തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

114 റഫാല്‍ ഇന്ത്യയില്‍ തന്നെ; ആയുധങ്ങളും ഇന്ത്യന്‍, നിര്‍മ്മാണവും ഇന്ത്യയില്‍: വന്‍ പ്രതിരോധ പദ്ധതിയുമായി രാജ്യം

‘ധൈര്യത്തിന് അഭിനന്ദനം’; പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി മോദിയുടെ ഫോണ്‍ സംഭാഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies