തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒക്ടോബര്‍ 4 മുതല്‍ 6 വരെ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. ഒക്ടോബര്‍ 4 ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ഓറഞ്ച് അലേര്‍ട്ട് നിലവില്‍ പ്രഖ്യാപിച്ചിട്ടില്ല.
ഒക്ടോബര്‍ 5 തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ഒക്ടോബര്‍ 6 ചൊവ്വാഴ്ച ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 4 മുതല്‍ 6 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചിരുന്നു. ചിലയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയും രേഖപ്പെടുത്തി. മലയോര മേഖലകളിലും ഉയര്‍ന്ന പ്രദേശങ്ങളിലും പകല്‍ സമയത്ത് ചൂടുള്ള കാലാവസ്ഥ തുടരുകയാണ്. വരും ദിവസങ്ങളില്‍ മഴ ശക്തമാകുന്നതോടെ സംസ്ഥാനത്തെ ഉയര്‍ന്ന ചൂടിന് നേരിയ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ മലയോര മേഖലകളില്‍ ഉള്‍പ്പെടെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.