ആലപ്പുഴ: പെരുമ്പളം ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ കുന്നത്ത്–മാങ്ങോടത്ത് കോളനി–കളത്തിൽ റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ അനുവദിച്ചു.
ബിജെപി സംസ്ഥാന കൗൺസിൽ അംഗവും പെരുമ്പളം ഗ്രാമപഞ്ചായത്ത് അംഗവുമായ പെരുമ്പളം ജയകുമാർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. നൂറ്റാണ്ടുകളായുള്ള പ്രദേശവാസികളുടെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.