സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ 'കോടാലി' കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2026, 04:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് കോക്പിറ്റിൽ സൂക്ഷിച്ചിരുന്ന ക്രാഷ് ആക്സ് ഉപയോഗിച്ചെന്ന് യുഎഇ പ്രോസിക്യൂട്ടർമാർ. സംഭവത്തെ ‘ഭീകരാക്രമണം’ എന്നാണ് യുഎഇ അധികൃതർ വിശേഷിപ്പിച്ചത്. സഹപൈലറ്റ് ഹമാം അൽഹമ്മാമി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചെന്നും അധികൃതർ വ്യക്തമാക്കി.

വിമാനത്തിലെ കോക്പിറ്റിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി നിർബന്ധമായും സൂക്ഷിക്കുന്ന ഉപകരണമാണ് ‘ക്രാഷ് ആക്സ്’. അന്താരാഷ്‌ട്ര വ്യോമയാന ചട്ടങ്ങൾ പ്രകാരം വാണിജ്യ വിമാനങ്ങളിൽ ഇത് നിർബന്ധമാണ്. 9/11 ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇത്തരം ഉപകരണങ്ങൾ പ്രധാന കാബിനുകളിൽ നിന്ന് കോക്പിറ്റുകളിലേക്ക് മാറ്റിയത്.

സംഭവത്തിൽ അൽഹമ്മാമി ഒറ്റയ്‌ക്കാണോ ആക്രമണം ആസൂത്രണം ചെയ്തതെന്നും ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

 തീവ്രവാദ ബന്ധവും അന്വേഷണത്തിൽ
ഒമാൻ സ്വദേശിയായ ഹമാം അൽഹമ്മാമിയെക്കുറിച്ചും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തെെ തുടർന്ന് 2024ൽ എയർ ഒമാൻ പൈലറ്റ് ജോലിയിൽ നിന്നും ഇയാളെ വിലക്കിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.

തുടർന്ന് ഒമാൻ എയറിൽ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിഷ തുടർന്ന ഇയാൾ 2025 ഫെബ്രുവരിയിൽ ജോലി രാജിവെച്ചു . പിന്നീട് റോയൽ എയർ മറോക്കിൽ ചേർന്നെങ്കിലും ഈ വർഷം ജനുവരിയിൽ ആ ജോലിയും ഉപേക്ഷിച്ചു. ഇതിന് പിന്നാലെയാണ് ഫ്ലൈദുബായിൽ സഹപൈലറ്റായി ജോലി ലഭിച്ചത്.   വിമാനം ഇസ്രായേലിൽ ഇടിച്ചിറക്കുകയായിരുന്നു അൽഹമ്മാമിയുടെ ലക്ഷ്യമെന്ന സൂചനകളും അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുണ്ട്.

ബുധനാഴ്ചയാണ് വൻ ദുരന്തത്തിന് വഴിവെച്ച സംഭവം നടന്നത്. 170ലേറെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബോയിംഗ് 737 വിമാനത്തിന്റെ നിയന്ത്രണം അൽഹമ്മാമി അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വിമാനത്തിൽ 24 കുട്ടികളടക്കം നിരവധി യാത്രക്കാരുണ്ടായിരുന്നു.

ഏകദേശം 34,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വിമാനം അതിവേഗം താഴേക്ക് പതിക്കാൻ തുടങ്ങി. ഒരു ഘട്ടത്തിൽ മിനിറ്റിൽ ഏകദേശം 23,000 അടി വേഗത്തിലാണ് വിമാനം താഴേക്ക് പോയത്. വിമാനം ഏകദേശം 15,600 അടി ഉയരത്തിലെത്തിയപ്പോഴാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്.

അക്രമം തടയാൻ ശ്രമിച്ച സ്മിത് മച്ചാറിനെയും സഹപൈലറ്റ് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും പൈലറ്റ് കോക്പിറ്റ് വാതിൽ തുറന്നതോടെ ജീവനക്കാർക്കും യാത്രക്കാർക്കും അകത്തേക്ക് പ്രവേശിക്കാനും അക്രമിയെ കീഴടക്കാനും സാധിച്ചു.

വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങളിൽ രക്തത്തിൽ കുളിച്ച നിലയിൽ സ്മിത് മച്ചാർ കിടക്കുന്നതും സഹപൈലറ്റ് തന്നെ ആക്രമിച്ചെന്ന് പറയുന്നതും കാണാമെന്നാണ് റിപ്പോർട്ടുകൾ. വിമാനത്തിലുണ്ടായിരുന്ന ദന്തഡോക്ടർ പൈലറ്റിന് അടിയന്തര ചികിത്സ നൽകി. തുടർന്ന് രണ്ട് പകരക്കാരായ പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. വിമാനം വഴിതിരിച്ചുവിട്ട് സൗദി അറേബ്യയിൽ സുരക്ഷിതമായി ഇറക്കി.

Tags: Flydubai Flight FZ1073Crash Axe
Share
Tweet
SendShare

More News from this section

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

Latest News

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies