'പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു'; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2026, 08:59 am IST
Facebook
Twitter
WhatsAppTelegram

“വിമാനം താഴേക്ക് കൂപ്പുകുത്തുന്നത് മനസിലായി; കോക്പിറ്റ് തുറക്കാതെ യാത്രക്കാരെ രക്ഷിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞു” — സ്മിത് മച്ഛാറിന്റെ നിർണായക മൊഴി
ന്യൂഡൽഹി: ഒരു നിമിഷം കൊണ്ട് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു. തലയ്‌ക്ക് പിന്നിൽ തുടർച്ചയായി ശക്തമായ പ്രഹരങ്ങൾ. കാഴ്ച മങ്ങുന്നു. കോക്പിറ്റിന്റെ വാതിൽ അടഞ്ഞുകിടക്കുന്നു. താഴേക്ക് പതിക്കുന്ന വിമാനത്തിനുള്ളിൽ 174 യാത്രക്കാരുടെ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ നിമിഷം. സെപ്റ്റംബർ 30ന് ഫ്ലൈദുബായ് വിമാനത്തിൽ അരങ്ങേറിയ ഞെട്ടിക്കുന്ന സംഭവങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ.

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിക്കവെയാണ് ആക്രമണത്തിന്റെ ഓരോ ഘട്ടവും മച്ഛാർ വിശദീകരിച്ചത്. യാത്രയ്‌ക്കിടെ പ്രാർഥിക്കാനായി എഴുന്നേറ്റ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി പെട്ടെന്ന് തന്നെ ആക്രമണം ആരംഭിക്കുകയായിരുന്നുവെന്ന് മച്ഛാർ പറഞ്ഞു.

യാത്രയ്‌ക്കിടെ പ്രാർഥനാ സമയം എത്തിയാൽ സഹപൈലറ്റ് പ്രാർഥനയ്‌ക്കായി എഴുന്നേൽക്കുന്നത് പതിവായിരുന്നുവെന്നും അതിൽ അസാധാരണമായി ഒന്നും തോന്നിയിരുന്നില്ലെന്നും മച്ഛാർ പറഞ്ഞു. സഹപൈലറ്റിന്റെ സ്വകാര്യ പ്രാർഥനയെ മാനിച്ച് താൻ പതിവുപോലെ വിമാനത്തിന്റെ മുന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു.

പ്രാർഥന തുടങ്ങി ഏതാനും മിനിറ്റുകൾക്ക് ശേഷമാണ് അപ്രതീക്ഷിതമായി തലയുടെ പിൻഭാഗത്ത് ശക്തമായ അടിയേറ്റത്. വിമാനത്തിന് എന്തെങ്കിലും സാങ്കേതിക പ്രശ്നമുണ്ടായതാകാമെന്നാണ് ആദ്യം കരുതിയത്.   ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും പരിക്കിന്റെ ആഘാതത്തിൽ കാഴ്ച പോലും നഷ്ടപ്പെട്ട അവസ്ഥയിലായി. ഇതിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് നീങ്ങുന്നതും മച്ഛാർ തിരിച്ചറിഞ്ഞു. സ്ഥിതിഗതികൾ ഗുരുതരമാണെന്ന് മനസിലാക്കിയതോടെ കോക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു.

വാതിൽ തുറന്നെങ്കിലും ഹമാം അൽ ഹമ്മാമി അത് വീണ്ടും വലിച്ചടച്ചതായി മച്ഛാർ പറഞ്ഞു. ഇതിനിടെ താൻ നിലത്ത് വീണു. വിമാനത്തിനുള്ളിൽ യാത്രക്കാർ പരിഭ്രാന്തരായി നിലവിളിക്കുന്ന ശബ്ദവും കേൾക്കാമായിരുന്നു.

എന്നാൽ അവിടെവെച്ച് പിന്മാറാൻ മച്ഛാർ തയ്യാറായില്ല. വീണ്ടും മുഴുവൻ ശക്തിയും ഉപയോഗിച്ച് കോക്പിറ്റ് തുറക്കാൻ ശ്രമിച്ചു. വാതിൽ തുറക്കാൻ കഴിയാത്ത പക്ഷം വിമാനത്തിലുള്ള എല്ലാവരുടെയും ജീവൻ അപകടത്തിലാകുമെന്ന് അപ്പോഴേക്കും വ്യക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ കോക്പിറ്റിന്റെ വാതിൽ തുറന്നതോടെ യാത്രക്കാർ ഉൾപ്പെടെയുള്ളവർ അകത്തേക്ക് പ്രവേശിച്ചു. തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുകയായിരുന്നു. അതിന് ശേഷമുള്ള കാര്യങ്ങൾ എല്ലാവർക്കും അറിയാമെന്നും മച്ഛാർ നെതന്യാഹുവിനോട് പറഞ്ഞു.

മച്ഛാറിന്റെ ധൈര്യത്തെ നെതന്യാഹു അഭിനന്ദിച്ചു. അതീവ അപകടകരമായ സാഹചര്യത്തിലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അദ്ദേഹം നടത്തിയ ഇടപെടൽ അസാധാരണമായ ധീരതയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.

തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ മച്ഛാർ രക്തത്തിൽ കുളിച്ച നിലയിലായിരുന്നുവെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്. ഓക്സിജൻ മാസ്ക് ധരിച്ച നിലയിലുള്ള അദ്ദേഹത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

സംഭവം ഭീകരാക്രമണമാണെന്ന് യുഎഇ അധികൃതർ പിന്നീട് സ്ഥിരീകരിച്ചിരുന്നു. അൽ ഹമ്മാമിയുടെ മുൻകാല പ്രവർത്തനങ്ങളും സോഷ്യൽ മീഡിയയിലെ നിലപാടുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.

 

Tags: Captain Smit MachchharFlydubai attack
Share
Tweet
SendShare

More News from this section

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

Latest News

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies