‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ഫ്ലൈദുബായ് വിമാനത്തിലെ ഭീകരാക്രമണത്തിനിടെ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ നിർണായക ഇടപെടൽ നടത്തിയ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ അഭിനന്ദിക്കാത്തതിനെതിരെ വിമർശനവുമായി കെ.പി. ശശികല ടീച്ചർ. ലോകം മുഴുവൻ ക്യാപ്റ്റനറെ മനോധൈര്യത്തെ പ്രകീർത്തിക്കുന്പോഴും ഒരക്ഷരം ഉരിയാടാൻ  കേരളത്തിലെ ഇടത്- വലത് നേതാക്കൾ ഇതുവരെ തയ്യാറായിട്ടില്ല.

“സ്വന്തം ജീവൻ അപകടത്തിലായിട്ടും 180ഓളം പേരുടെ ജീവൻ രക്ഷിക്കാൻ കിണഞ്ഞുപരിശ്രമിച്ച ഈ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താണ് മടി?” എന്നായിരുന്നു ശശികല ടീച്ചറുടെ ചോദ്യം. മറ്റൊരു പോസ്റ്റിൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നുവെന്നും ശശികല ടീച്ചർ പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

ആമസോൺ കാടിന് തീപ്പിടിച്ചപ്പോൾ മൂടുവെന്തവരുണ്ടിവിടെ!!
കഫിയ പുതച്ച് സ്വന്തം നാണം മറച്ച വരുണ്ടിവിടെ !!!
പക്ഷേസ്വന്തം ജീവൻ അപകടത്തിൽ ആയിട്ടും 180 ഓളം പേരുടെ ജീവൻ രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിച്ച ഈ ധീരനെ ഒന്ന് അഭിനന്ദിക്കാൻ ഒരു അര വാക്കെങ്കിലും പറയാൻ എന്തേ ഇവർക്കൊക്കെ മടി?
അതിൽ അത്ഭുതപ്പെടുന്നൊന്നുമില്ല!
പണ്ട് മ്യൂണിക് ഒളിമ്പിക്സിൽ ഒളിമ്പിക് വേദിയിൽ ഇരച്ചു കയറിയ ഭീകരർ ഇസ്രായേലി കായികതാരങ്ങളെ കൂട്ടക്കൊലക്ക് വിധേയമാക്കി .
ആ കായിക താരങ്ങളുടെ ചേതനയറ്റ ഭൗതികശരീരം ഒളിമ്പിക് വില്ലേജിൽപൊതുദർശനത്തിന് കിടത്തിയപ്പോൾ ഒരു അന്ത്യോപചാരം അർപ്പിക്കാൻ പോലും ഇന്ത്യൻ കായിക താരങ്ങളെ അനുവദിക്കാത്ത കോൺഗ്രസ് ഭരണകൂടത്തെ 1971ൽ കണ്ട ഈ നാട് അവരിൽ നിന്നും മറിച്ചൊന്നും പ്രതീക്ഷിക്കില്ലല്ലോ?
സ്വന്തം ബുദ്ധിയും തലയും ജിഹാദികളുടെ കക്ഷത്ത് കൊണ്ടു വച്ചുകൊടുത്തു ഭരണത്തിന്റെ സുഖം നുകരുന്നവരിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാൻ!?!

മറ്റൊരു കുറിപ്പ്

മുട്ടറ്റം വെള്ളത്തിൽ മുതുക് കാട്ടിയ
നന്മ മരങ്ങളെ വാഴത്തിപ്പാടിയ നാടാണിത്!
കാറും ബോട്ടും എല്ലാം സമ്മാനമായി പ്രവഹിച്ചിരുന്നതും നാം മറന്നിട്ടില്ല!
പ്രാണൻ പിടയുമ്പോഴും
180 തിലധികം ജീവനുകൾ
രക്ഷിച്ചവൻ അത്രക്കൊന്നും
വരില്ലല്ലോ!!!!!
വാൽക്കഷണം:
ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ
ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു!!

Share