കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: വെള്ളയില്‍ സ്ത്രീക്കുനേരെ അയല്‍വാസി വെടിയുതിര്‍ത്തതായി പരാതി. ഞായറാഴ്ച രാവിലെയാണ് സംഭവം. വെള്ളയില്‍ സ്വദേശി ഷിംജിത്താണ് അയല്‍വാസിയായ പുഷ്പയ്‌ക്കുനേരെ വെടിയുതിര്‍ത്തത്. എയര്‍ പിസ്റ്റളില്‍നിന്നുള്ള വെടിയേറ്റ പുഷ്പയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നാലെ ഷിംജിത്തിനെ വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും വെള്ളയില്‍ പൊലീസ് അറിയിച്ചു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

Share