നാഗോയ: രണ്ടാഴ്ചയിലേറെ നീണ്ട ആവേശകരമായ പോരാട്ടങ്ങൾക്ക് വിരാമമിട്ട് ഏഷ്യൻ ഗെയിംസ് 2026ന് സമാപനം. നാഗോയയിലെ മിസുഹോ പാർക്ക് അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് സമാപനച്ചടങ്ങുകൾ നടന്നത്. 43 കായിക ഇനങ്ങളിലായി നടന്ന മത്സരങ്ങൾക്കാണ് ഇതോടെ തിരശ്ശീല വീണത്.
ഏഷ്യൻ ഗെയിംസ് ഔദ്യോഗികമായി സമാപിച്ചതായി ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) പ്രസിഡന്റ് പ്രഖ്യാപിച്ചു. ഉദ്ഘാടന ഏഷ്യൻ ഗെയിംസിന്റെ ഭാഗമായി ഉപയോഗിച്ച ടോർച്ചും പതാകയും 2030ലെ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന്റെ പ്രതിനിധികൾക്ക് കൈമാറി. ഇതോടെ നാഗോയ 2026ൽ നിന്ന് ദോഹ 2030ലേക്കുള്ള ഔദ്യോഗിക കൈമാറ്റത്തിനും തുടക്കമായി.
ഇന്ത്യയുടെ പതാകവാഹകയായി ഷൂട്ടിങ് താരം നീരു ധണ്ഡ സമാപനച്ചടങ്ങിൽ പങ്കെടുത്തു. ഗെയിംസിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടിയ നീരുവാണ് നാഗോയയിൽ ഇന്ത്യൻ സംഘത്തെ നയിച്ചത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 21 സ്വർണം, 27 വെള്ളി, 37 വെങ്കലം ഉൾപ്പെടെ ആകെ 85 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. വിവിധ കായിക ഇനങ്ങളിലെ മികച്ച പ്രകടനത്തോടെയാണ് ഇന്ത്യൻ സംഘം ഗെയിംസ് പൂർത്തിയാക്കിയത്.