പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ജന്തർ മന്തറിൽ നടത്താനിരുന്ന സിജെപി പ്രതിഷേധത്തിന് മുന്നോടിയായി സംഘടനാ സ്ഥാപകൻ അഭിജിത് ദീപ്കെ ഉൾപ്പെടെയുള്ളവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.

അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ, രത്‌ന സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഡൽഹിയിലെത്തിയ വിമാനത്തിനുള്ളിൽ പ്രവേശിച്ചാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ടതോടെ അഭിജിത് ദീപ്കെ ഭയന്ന് വിറച്ചു. അറസ്റ്റിനെ പ്രതിരോധിക്കാനും ഇവർ ശ്രമിക്കുന്നുണ്ട്.

ഇന്ത്യ വിരുദ്ധ യൂട്യൂബർ ധ്രുവ് റാഠിയെയും പ്രതിഷേധത്തിൽ പങ്കെടുക്കാനിരിക്കെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാമിലെ സെക്ടർ 56-ലെ താമസസ്ഥലത്തുനിന്നാണ് ശനിയാഴ്ച രാവിലെ ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തത്.

 

Share