ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2026, 07:17 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വൻ വിജയം. നന്ദിഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ സീറ്റ് നിലനിർത്തിയ ബിജെപി, റെജിനഗറിലും വിജയക്കൊടി പാറിച്ചു. ഹസിറാണി രഥും ശങ്കരാവ് സർക്കാരുമാണ് ബിജെപിക്കായി വിജയിച്ചത്. രണ്ട് മണ്ഡലങ്ങളിലെയും ഫലം സംസ്ഥാന രാഷ്‌ട്രീയത്തിൽ ശ്രദ്ധേയമായിരിക്കുകയാണ്.

294 അംഗ പശ്ചിമ ബംഗാൾ നിയമസഭയിൽ ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ ബിജെപിയുടെ അംഗബലം 209 ആയി ഉയരും. സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പ് വിജയമെന്ന പ്രത്യേകതയും ഈ ഫലത്തിനുണ്ട്.

നന്ദിഗ്രാമിൽ 1.22 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം

പൂർബ മേദിനിപൂർ ജില്ലയിലെ നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർഥി ഹസിറാണി രഥ് 1,22,800 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അവർക്ക് ആകെ 1,64,427 വോട്ടുകൾ ലഭിച്ചു. ഏറ്റവും അടുത്ത എതിരാളിയായ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് 41,674 വോട്ടുകളാണ് നേടാനായത്.

മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സഹായിയായിരുന്നചന്ദ്രനാഥ് രഥിന്റെ മാതാവാണ് ഹസിറാണി രഥ്. 2026 ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ കടുത്ത രാഷ്‌ട്രീയ അക്രമങ്ങൾക്കിടയിൽ, 2026 മെയ് 6 ന് പശ്ചിമ ബംഗാളിലെ ബരാസത്തിലെ മധ്യഗ്രാമിൽ രഥ് കൊല്ലപ്പെട്ടു .

സുവേന്ദു അധികാരിയുടെ രാഷ്‌ട്രീയ തട്ടകമായി അറിയപ്പെടുന്ന നന്ദിഗ്രാമിൽ നേടിയ ഈ വിജയം ബിജെപിക്ക് നിർണായകമായി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സുവേന്ദു അധികാരി നേടിയ 82,000 വോട്ടിന്റെ ഭൂരിപക്ഷത്തെയും ഹസിറാണിയുടെ വിജയഭൂരിപക്ഷം മറികടന്നു.

2007ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ആറ് ക്രിമിനൽ കേസുകളിൽ കൽക്കട്ട ഹൈക്കോടതിയിൽനിന്ന് ജാമ്യം ലഭിച്ചയാളാണ് കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാൻ. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി സഞ്ചിത പ്രധാൻ ഡേ പത്രിക പിൻവലിച്ചതിനെത്തുടർന്ന് മിലൻ പ്രധാന് തൃണമൂലിന്റെ പിന്തുണയും ലഭിച്ചിരുന്നു.

സിപിഐഎമ്മിന്റെ ശാന്തി ഗോപാൽ ഗിരി 5,779 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി. പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥി എഹ്തേഷ്മുൽ ഹഖിന് 853 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

റെജിനഗറിലും ബിജെപിയുടെ മുന്നേറ്റം

മുർഷിദാബാദ് ജില്ലയിലെ റെജിനഗറിൽ ബിജെപി സ്ഥാനാർഥി ശങ്കരാവ് സർക്കാർ 1,29,914 വോട്ടുകൾ നേടി വിജയിച്ചു. എയുജെപി സ്ഥാനാർഥിയും ഹുമയൂൺ കബീറിന്റെ മകനുമായ ഗോലം നബി ആസാദിനെ 75,816 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹുമയൂൺ കബീർ ഏകദേശം 58,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് റെജിനഗർ. നൗഡയിൽനിന്നും വിജയിച്ച ഹുമയൂൺ കബീർ റെജിനഗർ ഒഴിഞ്ഞതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

റെജിനഗറിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി റബിഉൾ ആലം ചൗധരി 3,847 വോട്ടുകൾ നേടി. ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസിന്റെ സഫിയുസ്സമാൻ സൈഖിന് 2,044 വോട്ടുകളാണ് ലഭിച്ചത്.

ഉയർന്ന പോളിങ്, തിരഞ്ഞെടുപ്പിനിടെ വിവാദങ്ങളും

ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ 80.89 ശതമാനവും റെജിനഗറിൽ 80 ശതമാനവും പോളിങ് രേഖപ്പെടുത്തി. രണ്ട് മണ്ഡലങ്ങളിലും ന്യൂനപക്ഷ വോട്ടർമാർ ഗണ്യമായ സാന്നിധ്യമുള്ളതിനാൽ ബിജെപിയുടെ വിജയവും വോട്ടുകളുടെ വിഭജനവും രാഷ്‌ട്രീയമായി ശ്രദ്ധിക്കപ്പെടുന്നു.

എന്നാൽ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തൽ. ഹുമയൂൺ കബീറിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു.

നന്ദിഗ്രാമിലും റെജിനഗറിലും നേടിയ വിജയത്തോടെ പശ്ചിമ ബംഗാളിൽ ബിജെപി തങ്ങളുടെ തിരഞ്ഞെടുപ്പ് അടിത്തറ വിപുലീകരിക്കുന്നതിന്റെ സൂചനയാണ് ഉപതിരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

Tags: FEATURED2West Bengal Bypoll ResultsBJP Nandigram VictoryRejinagar By ElectionWest Bengal BJP Wins
Share
Tweet
SendShare

More News from this section

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

Latest News

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies