‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ഡൽഹിയിലെ പോലീസ് നടപടിയെക്കുറിച്ച് ജോൺ ബ്രിട്ടാസ് നടത്തിയ പരാമർശങ്ങൾ പരിഹാസത്തിന് വഴിയൊരുക്കുന്നു. മണിക്കൂറുകളോളം പോലീസ് ജീപ്പിൽ കയറ്റി നഗരം ചുറ്റിച്ചെന്നും കുടിവെള്ളം പോലും നൽകിയില്ലെന്നുമാണ് ബ്രിട്ടാസിന്റെ ആരോപണം.

മുതിർന്ന നേതാക്കളുടെ പ്രായവും ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ചില്ലെന്നും ബ്രിട്ടാസിന്  പരിഭവമുണ്ട്. പിണറായി വിജയനെ മുൻനിർത്തിയായിരുന്നു ബ്രിട്ടാസിനറെ വാക്കുകൾ. കെ. എൻ ബാലഗോപാലും ജീപ്പിൽ ഇവർക്കൊപ്പമുണ്ടായിരുന്നു. ചത്രസാൽ സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോയ ശേഷവും എവിടേക്കാണ് മാറ്റുന്നതെന്ന് പോലീസ് അറിയിച്ചില്ലെന്നും ബ്രിട്ടാസ് പറയുന്നുണ്ട്.

കുടിവെള്ളം നൽകിയില്ലെന്നതടക്കമുള്ള ബ്രിട്ടാസിന്റെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.  ‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’, വെള്ളവും ബിരിയാണിയും ഒക്കെ തരാം, ‘ഒരു ബസ്സിൽ കയറാൻ പോലും ത്രാണിയില്ലാത്ത പിണറായിയെ സത്യത്തിൽ രക്ഷിക്കുകയാണ് ️ഡൽഹിപൊലീസ് ചെയ്തത്’, എന്നിങ്ങനെ പോകുന്നു കമൻറുകൾ.

 

 

Share