'എൻറെ വാപ്പ നോക്കിക്കൊള്ളും'; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2026, 09:34 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന  സുഹൈൽ സജീവിനെതിരെ നരഹത്യാക്കേസ്. അപകടത്തിൽ തൃക്കാക്കരയിലെ ക്രാഫ്റ്റ് ഷോപ്പിൽ ജോലി ചെയ്തിരുന്ന ഇജാസ്, ഗോപിക, ദേവിക എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടുമണിയോടെ എയർപോർട്ട് റോഡിലാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.

ഇഹ സിഡൈൻസ് എന്ന സ്ഥാപനത്തിൻറ  ഉടമയുടെ മകനാണ് സുഹൈൽ. കൊച്ചിലെ കോളജിൽ ബികോം വിദ്യാർത്ഥിയാണ്. അപകട സമയത്ത് സുഹൈലിനൊപ്പം മറ്റൊരു യുവാവും വാഹനത്തിലുണ്ടായിരുന്നു. കാറിൽനിന്ന് ലഹരിവസ്തുക്കൾ കണ്ടെത്തിയതായി സംശയമുണ്ട്.

അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചത്. പൊലീസിനെയും ആംബുലൻസിനെയും വിവരമറിയിച്ചതും ഇവരാണ്. നാട്ടുകാർ എത്തിയപ്പോൾ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മൂന്നുപേരും റോഡിൽ വീണുകിടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്നവരും നാട്ടുകാരും തമ്മിൽ വാക്കുതർക്കമുണ്ടായതായും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. മത്സരയോട്ടം നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ,  തന്റെ വാപ്പ നോക്കിക്കൊള്ളുമെന്ന് പറഞ്ഞ് സുഹൈൽ നാട്ടുകാരോട് കയർക്കുകയായിരുന്നു. സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച സുഹൈലിനെ നാട്ടുകാർ തടഞ്ഞുവെച്ചാണ് പൊലീസിന് കൈമാറിയത്.

അത്താണിയിലേക്ക് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്. എയർപോർട്ട് റോഡിലെ കടയിൽനിന്ന് ചായ കുടിച്ചശേഷം മടങ്ങുന്നതിനിടെയാണ് മിനി കൂപ്പർ സ്കൂട്ടറിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ഏകദേശം 500 മീറ്ററോളം അകലേക്ക് തെറിച്ചുവീണു. സ്കൂട്ടറും ഹെൽമെറ്റുകളും അപകടസ്ഥലത്തുനിന്ന് കണ്ടെത്തി. ഇടിയുടെ ശക്തി അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്.

അപകടം നടന്ന ഉടൻതന്നെ മൂന്നുപേരും മരിച്ചതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഒരാളുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലും മറ്റ് രണ്ടുപേരുടെ മൃതദേഹങ്ങൾ ആലുവയിലെ ആശുപത്രിയിലുമാണ് എത്തിച്ചത്. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.

എയർപോർട്ട് റോഡിലൂടെ രാത്രികാലങ്ങളിൽ ആഢംബര വാഹനങ്ങളുടെ മത്സരയോട്ടം പതിവാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രത്യേകിച്ച് ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടകരമായ വേഗത്തിൽ സഞ്ചരിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. രാത്രികാലങ്ങളിൽ പൊലീസ് പട്രോളിങ്ങും പരിശോധനയും ശക്തമല്ലെന്ന പരാതിയും ഉയരുന്നുണ്ട്. മുൻപ് ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.

 

 

Tags: Kerala Road AccidentNedumbassery accidentSuhail Sajeevhit and run investigationsuspected drug useNedumbassery police
Share
Tweet
SendShare

More News from this section

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

Latest News

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies