കൊച്ചി: ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് 37 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ കിളിരൂർ–കവിയൂർ കേസുകളിലെ പ്രതി ലതാ നായർ ഉൾപ്പെടെ നാലുപേരെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. അനിൽകുമാർ, സുനിൽകുമാർ, ഇന്ദു മേനോൻ, ലതാ നായർ എന്നിവരാണ് പിടിയിലായത്.
കൊച്ചി സ്പെഷ്യൽ ഇക്കണോമിക് സോൺ (CSEZ) നിക്ഷേപിച്ചാൽ ഉയർന്ന ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ ദിലീപ് കുമാറിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പ്രതികളുടെ പങ്കും സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.