വത്തിക്കാന്‍: ശ്വാസകോശത്തില്‍ ചെറിയ മുഴ കണ്ടെത്തിയതിനെത്തുടര്‍ന്ന് മാര്‍പ്പാപ്പ ലിയോ പതിനാലാമനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കുമെന്ന് റിപ്പോര്‍ട്ട്. റോമിലെ ജെമെല്ലി ആശുപത്രിയിലായിരിക്കും ശസ്ത്രക്രിയ നടക്കുക. ഞായറാഴ്ച പ്രാര്‍ത്ഥനയ്‌ക്കായി ഒത്തുകൂടിയ വിശ്വാസികളോട് മാര്‍പ്പാപ്പ തന്നെയാണ് ആരോഗ്യവിവരം പങ്കുവെച്ചത്. ശ്വാസകോശത്തിലെ മുഴ നേരത്തേ കണ്ടെത്താന്‍ കഴിഞ്ഞെന്നും അത് ഒരിടത്ത് മാത്രമായി ഒതുങ്ങിയതിനാല്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചെന്നുമാണ് മാര്‍പ്പാപ്പ അറിയിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ ശസ്ത്രക്രിയ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ആത്മീയമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്ത വിശ്വാസികള്‍ക്ക് മാര്‍പ്പാപ്പ നന്ദി അറിയിച്ചു. തുടര്‍ന്നും പ്രാര്‍ത്ഥനയില്‍ തന്നെ ഓര്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഈ ആഴ്ചയുടെ തുടക്കത്തില്‍ ശസ്ത്രക്രിയ നടക്കുമെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഹോളി സീ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയയ്‌ക്കുശേഷം സുഖം പ്രാപിക്കാന്‍ ഏകദേശം ഒരാഴ്ച വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.