സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Published by
ജനം വെബ്‌ഡെസ്ക്

ഇന്‍ഡോര്‍: ടി20 അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിനിടെ പന്തുകള്‍ നേരിട്ടതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 2,000 റണ്‍സ് തികയ്‌ക്കുന്ന താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. വെറും 1,024 പന്തുകള്‍ നേരിട്ടാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. ഇതിന് മുമ്പ് ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിന്റെ പേരിലായിരുന്നു റെക്കോര്‍ഡ്. 1,164 പന്തുകള്‍ നേരിട്ടാണ് സൂര്യകുമാര്‍ 2,000 ടി20 അന്താരാഷ്‌ട്ര റണ്‍സ് തികച്ചത്. ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് 1,283 പന്തുകളുമായി പട്ടികയില്‍ പിന്നാലെയുണ്ടായിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ 30 പന്തില്‍ 69 റണ്‍സെടുത്ത അഭിഷേക് തകര്‍പ്പന്‍ ബാറ്റിങ്ങാണ് പുറത്തെടുത്തത്. ആറ് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെട്ട ഇന്നിങ്‌സിലൂടെ എതിരാളികളുടെ ബൗളര്‍മാര്‍ക്ക് താരം കടുത്ത സമ്മര്‍ദം സൃഷ്ടിച്ചു. സഞ്ജു സാംസണ്‍ മൂന്ന് റണ്‍സിന് പുറത്തായതോടെ ഇന്ത്യക്ക് തുടക്കത്തില്‍ തിരിച്ചടിയേറ്റിരുന്നു. എന്നാല്‍ അഭിഷേകും ഇഷാന്‍ കിഷനും ചേര്‍ന്ന് ആക്രമണാത്മക ബാറ്റിങ്ങിലൂടെ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ച്ചയായി ബൗണ്ടറികള്‍ കണ്ടെത്തിയ ഇരുവരും വെസ്റ്റ് ഇന്‍ഡീസ് ബൗളിങ് നിരയെ പ്രതിരോധത്തിലാക്കി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

എന്നാല്‍ ഷമര്‍ സ്പ്രിംഗറിന്റെ പന്തില്‍ അഭിഷേകിന്റെ ഇന്നിങ്‌സ് അവസാനിച്ചു. ഷോര്‍ട്ട് പന്ത് പുള്‍ ചെയ്യാന്‍ ശ്രമിച്ച താരം പന്ത് കൃത്യമായി കണക്ട് ചെയ്യാനാകാതെ ടോപ് എഡ്ജ് നല്‍കി. പന്ത് നേരെ ബൗളറുടെ കൈകളിലെത്തിയതോടെ അഭിഷേക് പുറത്താകുകയായിരുന്നു.

Share