ആലപ്പുഴ: ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണന്ത്യം. കുമാരപുരം താമല്ലാക്കൽ കണ്ടത്തിൽ കിഴക്കതിൽ രാജേന്ദ്രൻ–മായ ദമ്പതികളുടെ മകൻ അഞ്ചിത്ത് (24) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു അപകടം. നങ്ങ്യാർകുളങ്ങരയിൽ നിന്ന് വീട്ടിലേക്ക് ബുള്ളറ്റിൽ മടങ്ങുകയായിരുന്ന അഞ്ചിത്തിന്റെ ബൈക്കിൽ, സ്റ്റാൻഡിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചിത്തിനെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ 5.30ഓടെ മരണം സംഭവിച്ചു.