പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: പ്രതിഷേധ സമരത്തിനിടെ വാർത്ത ചിത്രീകരിക്കാനെത്തിയ വനിതാ മാധ്യമപ്രവർത്തകയെ ശാരീരികമായി കൈയേറ്റം ചെയ്തത് പ്രതിപക്ഷ നേതാവ് രാഹുൽ. ഗുരുതരമായി പരിക്കേറ്റ മാധ്യമപ്രവർത്തക ഗർഭിണിയായിരുന്നു.  നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ.

രാഹുലിന്റെ യഥാർത്ഥ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമാണെന്നും, സ്ത്രീകൾക്ക് നേരെയും മാധ്യമപ്രവർത്തകർക്ക് നേരെയും തുടർച്ചയായി അതിക്രമം നടത്തുന്ന വ്യക്തിയാണ് രാഹൂലെന്നും ബിജെപി കുറ്റപ്പെടുത്തി.   വനിതാ മാധ്യമപ്രവർത്തകയോടുള്ള പെരുമാറ്റം ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ പദവിക്ക് യോജിച്ചതല്ലെന്നാണ് ബിജെപി നേതാക്കൾ  വിമർശിച്ചു. പ്രതിപക്ഷത്തിന് അനുകൂലമല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്ന പ്രവണതയുണ്ടെന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പ്രതിഷേധം നടത്തിയതിന് പിന്നാലെ പ്രതിപക്ഷ നേതാക്കൾ സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവർത്തക രാഹുലിനോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമം.

ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാധ്യമപ്രവർത്തകയുടെ ആരോഗ്യനില പരിശോധിച്ചുവരികയാണ്.  ഗർഭസ്ഥ ശിശുവിന് പരിക്കേറ്റിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുന്നുണ്ട്.  സംഭവത്തിൽ പരാതി നൽകാനാണ് വനിതാ മാധ്യമപ്രവർത്തകയുടെ തീരുമാനം.

അതേസമയം, പ്രതിഷേധ സമരത്തിന് ഒപ്പമുണ്ടായിരുന്ന നേതാക്കളെയും അണികളെയും രാഹുൽ ഇടിക്കുകയും തള്ളുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കർണ്ണാടക മുഖ്യമന്ത്രി ഡി. കെ ശിവകുമാറിനെ പിടിച്ചു തള്ളുന്ന വീഡിയയോൽ വ്യക്തമായി കാണാം. കൂടാതെ മറ്റൊരാളെ ബോധപൂർവ്വം കൈമുട്ട് കൊണ്ട് ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. രാഹുലിന്റെ നിലവിട്ട പെരുമാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധവും അമർഷവുമാണ് സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്നത്.

 

 

 

 

 

Share