‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2026, 12:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന ആശയവിനിമയ മേഖലയിലേക്ക് ഇലോൺ മസ്കിന് പ്രവേശനം നൽകുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് മാധ്യമപ്രവർത്തകനും രാഷ്‌ട്രീയ നിരീക്ഷകനുമായ എസ്. ഗുരുമൂർത്തി. ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് മസ്കിനെതിരെ രൂക്ഷ വിമർശനവുമായി ഗുരുമൂർത്തി രംഗത്തെത്തിയത്. വിവിധ രാജ്യങ്ങളിലെ രാഷ്‌ട്രീയ വിഷയങ്ങളിൽ മസ്ക് ഇടപെട്ടിട്ടുള്ളത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മസ്കിനെ വിശ്വസിക്കാനാവില്ലെന്നും വ്യക്തമാക്കി.

എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ഗുരുമൂർത്തി മസ്കിനെതിരെ വിമർശനം ഉന്നയിച്ചത്. വിദേശിയായ മസ്ക് ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തുകയാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയത്തിൽ സജീവമായി ഇടപെടുന്ന ഒരാളെ എങ്ങനെ വിശ്വസിക്കാനാകുമെന്നും ദേശീയ സുരക്ഷയ്‌ക്ക് നിർണായകമായ ഇന്ത്യയുടെ ആശയവിനിമയ മേഖലയിലേക്ക് അത്തരമൊരാൾക്ക് എങ്ങനെ പ്രവേശനം നൽകാനാകുമെന്നും ഗുരുമൂർത്തി ചോദിച്ചു.

ഒരു വ്യവസായി എന്നതിലുപരി രാഷ്‌ട്രീയക്കാരനായാണ് മസ്കിനെ തനിക്ക് തോന്നുന്നതെന്നും അദ്ദേഹത്തെ വിശ്വസിക്കാനാവില്ലെന്നുമാണ് ഗുരുമൂർത്തിയുടെ നിലപാട്. അമേരിക്ക, യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ രാഷ്‌ട്രീയ വിഷയങ്ങളിൽ മസ്ക് നടത്തിയ ഇടപെടലുകളും അദ്ദേഹം വിമർശനത്തിന് ആധാരമാക്കി.

ട്രംപിന് പിന്തുണ; അമേരിക്കൻ രാഷ്‌ട്രീയത്തിൽ നിർണായക ഇടപെടൽ

2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പിന്തുണയ്‌ക്കാൻ മസ്ക് വലിയ തുക ചെലവഴിച്ച കാര്യം ഗുരുമൂർത്തി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ട്രംപിനെ പിന്തുണയ്‌ക്കുന്ന സംഘടനകൾക്ക് മസ്ക് 25.9 കോടി ഡോളർ സംഭാവന നൽകിയിരുന്നു. ഇതോടെ ട്രംപിന്റെ പ്രധാന രാഷ്‌ട്രീയ പിന്തുണക്കാരിൽ ഒരാളായി മസ്ക് മാറി.

വ്യവസായ രംഗത്തെ സ്വാധീനം രാഷ്‌ട്രീയ ഇടപെടലുകൾക്കായി ഉപയോഗിക്കുന്നുവെന്ന വിമർശനം മസ്കിനെതിരെ ഉയർന്നിട്ടുണ്ട്. അമേരിക്കൻ തിരഞ്ഞെടുപ്പിൽ ട്രംപിന് നൽകിയ പിന്തുണയും രാഷ്‌ട്രീയ വിഷയങ്ങളിലെ പരസ്യ നിലപാടുകളും മസ്കിന്റെ രാഷ്‌ട്രീയ സ്വാധീനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

ബ്രിട്ടൻ മുതൽ ജർമനി വരെ രാഷ്‌ട്രീയ വിവാദങ്ങൾ

ബ്രിട്ടനിലെ രാഷ്‌ട്രീയ വിഷയങ്ങളിലും മസ്ക് നടത്തിയ ഇടപെടലുകൾ വിവാദമായിരുന്നു. അന്നത്തെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെതിരെയും ബ്രിട്ടീഷ് സർക്കാരിന്റെ ചില നയങ്ങൾക്കെതിരെയും അദ്ദേഹം വിമർശനങ്ങൾ ഉന്നയിച്ചു. പാർലമെന്റ് പിരിച്ചുവിടാൻ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനോട് ആവശ്യപ്പെട്ടതും സ്റ്റാർമറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതും രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിവെച്ചു.

ജർമനിയിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്രവലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനിയെ (AfD) പിന്തുണച്ചും മസ്ക് രംഗത്തെത്തി. ജർമനിയെ രക്ഷിക്കാൻ ആ പാർട്ടിക്ക് മാത്രമേ കഴിയൂ എന്നായിരുന്നു എക്സിലെ അദ്ദേഹത്തിന്റെ പരാമർശം. അയർലൻഡിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ വിവാദങ്ങളിലും മസ്ക് ഇടപെട്ടിരുന്നു.

വിവിധ രാജ്യങ്ങളിലെ ഇത്തരം രാഷ്‌ട്രീയ ഇടപെടലുകൾ ചൂണ്ടിക്കാട്ടിയാണ് ഗുരുമൂർത്തി മസ്കിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തത്. ദേശീയ സുരക്ഷയുമായി നേരിട്ട് ബന്ധമുള്ള ആശയവിനിമയ മേഖലയിൽ വിദേശ കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകുമ്പോൾ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന ആശങ്കയും അദ്ദേഹത്തിന്റെ പ്രതികരണത്തിലുണ്ട്.

Tags: S Gurumurthy Elon Musk CriticismStarlink India Security ConcernsElon Musk Political InterferenceStarlink India Controversy
Share
Tweet
SendShare

More News from this section

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

ഞങ്ങളെ പഠിപ്പിക്കേണ്ട ; തമിഴ് സംസ്കാരം സംരക്ഷിക്കാൻ ഞങ്ങൾക്കറിയാം, തമിഴ് സ്വത്വത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്ക് ഡിഎംകെയുടെ മറുപടി, കോൺഗ്രസിനെതിരെ രൂക്ഷവിമർശനം

വധശിക്ഷയ്‌ക്ക് മണിക്കൂറുകൾ മുമ്പ് ജയിലിൽ വിവാഹം; സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്ന കേസിൽ 25 കാരനെ തൂക്കിലേറ്റി

കൊച്ചിൻ ഷിപ്പിയാർഡിൽ പിറവി; ഇന്ത്യൻ നാവികസേനയുടെ കരുത്തായി ഐഎൻഎസ് മംഗ്രോൾ; അന്തർവാഹിനി ഭീഷണികളെ നേരിടാൻ പുതിയ യുദ്ധക്കപ്പൽ എത്തുന്നു

വേദമന്ത്രങ്ങളും പരമ്പരാഗത ആചാരങ്ങളും സാക്ഷി; മൈസൂർ ദസറയ്‌ക്ക് ഗംഭീര തുടക്കം, ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പവൃഷ്ടി, ഒക്ടോബർ 21ന് ജംബുസവാരി

ജെ.എൻ.യു ലൈംഗിക പീഡന കേസ്: കോൺഗ്രസ് എം.പി ബിമോൽ അകോയ്ജമിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു; അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പൊലീസ്

Latest News

‘കേരളം വേണ്ടത്ര പരിഗണിച്ചില്ല’; സംസ്ഥാനം വിടുന്നതിനെക്കുറിച്ച് ആലോചിച്ച് ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്;വീണയും മുഹമ്മദ് റിയാസും പ്രതികൾ നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കും

ഐസിഎസ്ഇ സ്‌കൂളിൽ പഠിച്ചിരുന്ന മിടുക്കി, അഫ്സലിനെ വിവാഹം കഴിച്ചതോടെ കൂലിപ്പണിക്കിറങ്ങേണ്ടിവന്നു, ജീവിതം അവസാനിപ്പിച്ചത് കുഞ്ഞിന് മുന്നിൽ; ഭർത്താവിനെതിരെ കേസ്

റോഡിൽ  നിസ്കരിച്ച പാകിസ്ഥാനി യുവതി കാറിടിച്ച് മരിച്ചു; ഡ്രൈവറുടെ ശിക്ഷ മരവിപ്പിച്ച് ഓസ്‌ട്രേലിയൻ കോടതി

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies