കായംകുളം: ഓച്ചിറ-കായംകുളം റെയില്‍വേ സെക്ഷനിലെ ഓവര്‍ഹെഡ് വൈദ്യുതിലൈനിലുണ്ടായ തകരാറിനെത്തുടര്‍ന്ന് കായംകുളം ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നു. നിരവധി ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. തകരാര്‍ പരിഹരിക്കുന്നതിനായി റെയില്‍വേ പവര്‍ ബ്ലോക്ക് ഏര്‍പ്പെടുത്തി. കരുനാഗപ്പള്ളിയില്‍ കൊല്ലം-കോട്ടയം മെമു ട്രെയിനും ശാസ്താംകോട്ടയില്‍ നാഗര്‍കോവില്‍ ജംഗ്ഷന്‍-മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസും പിടിച്ചിട്ടിരിക്കുകയാണ്.
തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ സ്വര്‍ണജയന്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍ മെയില്‍, തിരുവനന്തപുരം നോര്‍ത്ത്-എസ്.എം.വി.ടി ബംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ എന്നിവയും വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികള്‍ റെയില്‍വേ ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍ ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തകരാര്‍ പൂര്‍ണമായി പരിഹരിച്ച് സര്‍വീസുകള്‍ സാധാരണ നിലയിലാകുന്നതുവരെ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ട്.