CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (CJP) നേതാവ് അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനും അമേരിക്കയിലെ ചില ദാതാക്കളിൽനിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന്  അമേരിക്കൻ ഗായികയും ഹോളിവുഡ് നടിയുമായ മേരി മിൽബൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിർക്കുന്ന അമേരിക്കൻ ദാതാക്കളാണ് പാർട്ടിക്ക് സാമ്പത്തിക പിന്തുണ നൽകുന്നതെന്നാണ് മിൽബൻ സമൂഹമാധ്യമത്തിലൂടെ ചൂണ്ടിക്കാട്ടിയത്.

അമേരിക്കയിൽ വിദ്യാഭ്യാസം നേടിയവരെ സ്വാധീനിച്ച് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുകയും അവിടെ അസ്ഥിരത സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. ഇത്തരം ഇടപെടലുകൾ രാജ്യങ്ങളുടെ വികസനത്തെയും ഭരണസംവിധാനത്തെയും ബാധിക്കുമെന്നും മിൽബൻ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ യുവ ദേശസ്‌നേഹികൾ മൗനം വെടിഞ്ഞ് ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ മുന്നോട്ടുവരണമെന്നും മിൽബൻ ആഹ്വാനം ചെയ്തു. സിജെപിക്കെതിരെ യുവാക്കൾ സമാധാനപരമായി സംഘടിച്ച് പ്രതികരിക്കണമെന്നും മേരി മിൽബൻ  ആവശ്യപ്പെട്ടു.

 

 

 

 

Share