ലഖ്നൗ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ രാഹുലിന്റെ റാലിക്ക് പിന്നാലെ പ്രതിപക്ഷ നിരയിൽ വിള്ളൽ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ പ്രതിപക്ഷ എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. മൂന്ന് എംഎൽഎമാർ ഉൾപ്പെടെ നൂറിലധികം നേതാക്കൾ ബിജെപിയിൽ ചേർന്നു.
അമേത്തിയിലെ ഗൗരിഗഞ്ചിൽ നടന്ന ചടങ്ങിലാണ് സമാജ്വാദി പാർട്ടിയുടെ റാകേഷ് പ്രതാപ് സിങ്, അഭയ് സിങ്, വിനോദ് ചതുർവേദി എന്നിവർ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരിയുടെയും മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ബൂത്ത് തലത്തിൽ പ്രവർത്തിച്ചിരുന്നവരിൽ 98 ശതമാനത്തോളം പേർ ബിജെപിയിലേക്ക് മാറുമെന്നാണ് റാകേഷ് പ്രതാപ് സിങ് പറഞ്ഞു അമേത്തിയിലും സമീപ പ്രദേശങ്ങളിലും കൂടുതൽ നേതാക്കൾ പാർട്ടി മാറുമെന്ന സൂചനയും അദ്ദേഹം നൽകി.
ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മൂന്ന് എംഎൽഎമാരുടെ ബിജെപി പ്രവേശനം ഇൻഡി മുന്നണിക്ക് കടുത്ത രാഷ്ട്രീയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ നേതാക്കളുടെ ഈ നീക്കം പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.