മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാലുപേരെ മലപ്പുറം പൊലീസ് പിടികൂടി. മലപ്പുറം ഹാജിയാർപ്പള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ഷബീർ ടി.പി. (26), വേങ്ങര ഊരകം സ്വദേശി സജാദ് (21), കൂട്ടിലങ്ങാടി കാവുങ്ങൽ സ്വദേശിനി മിനു ജാസ്മിൻ (23) എന്നിവരാണ് പിടിയിലായത്.

മിനു ജാസ്മിൻ യൂട്യൂബറാണെന്നാണ് വിവരം. പിടിച്ചെടുത്ത എംഡിഎംഎ വിൽപ്പനയ്‌ക്കായി എത്തിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലഹരിമരുന്ന് എവിടെനിന്നാണ് എത്തിച്ചത്, ആർക്കാണ് കൈമാറാൻ ഉദ്ദേശിച്ചിരുന്നത് തുടങ്ങിയ കാര്യങ്ങളിൽ   അന്വേഷണം തുടരുകയാണ്.

Share