കൊല്ക്കത്ത: മഹാഷഷ്ഠിയോടെ രാജ്യത്ത് ദുര്ഗാപൂജാ ആഘോഷങ്ങള്ക്ക് ഔദ്യോഗിക തുടക്കമായി. വര്ണാഭമായ പന്തലുകളും കലാപരമായ ദുര്ഗാദേവി വിഗ്രഹങ്ങളും സാംസ്കാരിക പരിപാടികളുമായി പശ്ചിമ ബംഗാള് ഉത്സവലഹരിയിലാണ്. നന്മ തിന്മയെ കീഴടക്കുന്നതിന്റെ പ്രതീകമായി ആഘോഷിക്കുന്ന ദുര്ഗാപൂജ ഐക്യത്തിന്റെയും സൗഹാര്ദത്തിന്റെയും സന്ദേശം പകരുന്നു. ധാക്കിന്റെ താളവും ദുര്ഗാദേവിയെ ദര്ശിക്കാനായി പന്തലുകള്ക്ക് മുന്നില് തടിച്ചുകൂടുന്ന ജനക്കൂട്ടവും ആഘോഷത്തിന് ആവേശം പകരുന്നു. കൊല്ക്കത്തയിലെ മെട്രോ സ്റ്റേഷനുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സമീപ ജില്ലകളില്നിന്ന് നിരവധി പേരാണ് നഗരത്തിലെത്തുന്നത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
പ്രമുഖ കമ്മ്യൂണിറ്റി പൂജാ പന്തലുകള്ക്കൊപ്പം പരമ്പരാഗത ബോണേദി ബാരി പൂജകളും കാണാന് ആളുകള് എത്തുന്നുണ്ട്. നഗരത്തിലുടനീളമുള്ള വര്ണവെളിച്ചങ്ങളും അലങ്കാരങ്ങളും ആഘോഷത്തിന്റെ മാറ്റുകൂട്ടുന്നു. പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിലും മനോഹരമായ പന്തലുകളും ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്. ഭക്തിയും പാരമ്പര്യവും കലയും ഒത്തുചേരുന്ന ദുര്ഗാപൂജാ ആഘോഷങ്ങള് പശ്ചിമ ബംഗാളിലെ ജനജീവിതത്തെ ഉത്സവമയമാക്കുകയാണ്.