മുംബൈ: ബോളിവുഡ് നടൻ അജയ് ദേവ്ഗണിന്റെ മുംബൈയിലെ ജൂഹുവിലുള്ള ബംഗ്ലാവിന്റെ ചില ഭാഗങ്ങൾ പൊളിച്ചുനീക്കി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ . ആവശ്യമായ അനുമതിയില്ലാതെ നിർമാണത്തിൽ മാറ്റം വരുത്തിയെന്ന തുടർന്നാണ് നടപടി. കപോൾ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിലെ ബംഗ്ലാവിന്റെ ഭാഗങ്ങളാണ് പൊളിച്ചുനീക്കിയത്.
കെട്ടിടത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബിഎംസി നിർമാണം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, അധികൃതർക്ക് മറുപടി നൽകാനോ ജോലികൾ നിർത്തിവെക്കാനോ അജയ് ദേവ്ഗൺ തയ്യാറായില്ല. തുടർന്നാണ് പൊളിച്ചുനീക്കൽ നടപടിയിലേക്ക് അധികൃതർ കടന്നത്.















