കൊച്ചി: യൂട്യൂബ് ചാനലിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ മുംതാസ് അബ്ദുൽ സലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ തൃപ്പൂണിത്തുറ പൊലീസാണ് കേസെടുത്തത്. പോക്സോ നിയമപ്രകാരമാണ് കേസ്.
‘വോയിസ് ഓഫ് ട്രൂത്ത്’ എന്ന യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോയാണ് കേസിനാധാരം. വീഡിയോയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്നാണ് ആരോപണം.
കുട്ടിയുടെ അമ്മയാണ് സംഭവത്തിൽ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്ത് നടപടികൾ സ്വീകരിക്കുകയായിരുന്നു. തുടർന്ന് മുംതാസ് അബ്ദുൽ സലാമിനെ അറസ്റ്റ് ചെയ്തു. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.