ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സിജെപി നേതാക്കളായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും കസ്റ്റഡി കാലാവധി രണ്ട് ദിവസം കൂടി നീട്ടി. ഇരുവരുടെയും ജാമ്യാപേക്ഷ ഡല്‍ഹിയിലെ പ്രത്യേക എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ 19ന് വീണ്ടും വാദം കേള്‍ക്കും. പൂജാ അവധിയെ തുടര്‍ന്ന് കോടതി പ്രവര്‍ത്തനം നിര്‍ത്തിവച്ചതിനാല്‍ ഇരുവര്‍ക്കും അതുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരേണ്ടിവരും. ജാമ്യാപേക്ഷ പരിഗണിക്കേണ്ട മജിസ്ട്രേറ്റ് കേസില്‍ നിന്ന് പിന്മാറിയതും മോചനം വൈകാന്‍ കാരണമായി. മജിസ്ട്രേറ്റിന് വധഭീഷണി ലഭിച്ചതിനെ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

നിരോധനാജ്ഞ നിലനില്‍ക്കെ ജന്തര്‍ മന്തറില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിക്കുകയും നേരത്തേ ഒപ്പിട്ട സമാധാന ഉടമ്പടികള്‍ ലംഘിക്കുകയും ചെയ്‌തെന്നാണ് ഇരുവര്‍ക്കുമെതിരായ കേസ്. ഒക്ടോബര്‍ 14ന് എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് മഹേഷ് കുമാര്‍ മീണയാണ് ഇരുവരെയും അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. അന്ന് പ്രതിഷേധത്തിന് വിലക്കുള്ള ജന്തര്‍ മന്തറിലേക്ക് ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും കസ്റ്റഡിയിലെടുത്തത്. അതിനുശേഷം ഇരുവരെയും വിട്ടയച്ചിട്ടില്ല.

Share