രാഹുൽ ഗാന്ധിയുടെ വിദേശയാത്ര സ്ഥിരീകരിച്ച് കെ.സി. വേണുഗോപാൽ; രണ്ടോ മൂന്നോ ദിവസം മാറിനിൽക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് ചോദ്യം

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശയാത്രയിലാണെന്ന് സ്ഥിരീകരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രണ്ടോ മൂന്നോ ദിവസത്തേക്ക് മാറിനിൽക്കുന്നതിൽ എന്താണ് പ്രശ്നമെന്നും യാത്രയെ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണിയും സിജെപിയും തെരുവിൽ പ്രതിഷേധം നടത്തുമ്പോൾ അതിന് നേതൃത്വം നൽകേണ്ട രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയെന്ന വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നതിനിടെയാണ് വേണുഗോപാലിന്റെ വിശദീകരണം.

രാഹുൽ ഗാന്ധി രണ്ടോ മൂന്നോ ദിവസത്തേക്ക് മാത്രമാണ് മാറിനിൽക്കുന്നതെന്നും അതിൽ അസാധാരണമായി ഒന്നുമില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. നവംബർ ഒന്നിന് ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണി വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share