പരീക്ഷയിൽ മാർക്ക് കുറഞ്ഞു; കൊല്ലത്ത് പതിനൊന്നുകാരനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെച്ചൊല്ലി വീട്ടിൽ വഴക്കുണ്ടായതിന് പിന്നാലെ പതിനൊന്നുകാരനായ വിദ്യാർഥി ജീവനൊടുക്കി. കൊല്ലം നെടുമ്പൻകാവിൽ സൊസൈറ്റി മുക്ക് സ്വദേശികളായ അനിൽകുമാർ-രേഷ്മ ദമ്പതികളുടെ മകൻ ദേവദർശാണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാർഥിയാണ്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ വീട്ടിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിവരം അധ്യാപിക ഫോണിലൂടെ അമ്മയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ അമ്മ കുട്ടിയെ വഴക്കുപറഞ്ഞതായാണ് വിവരം.

ഇതിലുള്ള മനോവിഷമമാണ് കുട്ടിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share