കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞെക്കാട് സ്വദേശി സഞ്ജന (16) ആണ് മരിച്ചത്. ശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

വീട്ടിലെ സ്റ്റെയര്‍കേസിന് സമീപമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈയില്‍ മുറിവുകളുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെ അമ്മ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി വീട്ടില്‍നിന്ന് പോയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിന് പിന്നിലെ സാഹചര്യം നിലവില്‍ വ്യക്തമായിട്ടില്ല. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി പരിശോധനയും തുടര്‍നടപടികളും സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Share