ആദ്യ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം; ‘വാഴ’യുടെ പ്രൊഡക്ഷൻ മാനേജറും നടനുമായി ഇന്ദ്രജിത്ത് പിടിയിൽ

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം: ആദ്യ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സിനിമാ പ്രൊഡക്ഷൻ മാനേജറും നടനുമായ ഇന്ദ്രജിത്ത് അറസ്റ്റിൽ. ചോറ്റാനിക്കര കണയന്നൂർ സ്വദേശിയായ ഇന്ദ്രജിത്തിനെയാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്.

കൊട്ടാരക്കര വാളകം സ്വദേശിനി അമൃത നൽകിയ പരാതിയിലാണ് നടപടി. ആദ്യ വിവാഹബന്ധം നിയമപരമായി വേർപെടുത്തിയ ശേഷമാണ് ഇന്ദ്രജിത്ത് അമൃതയെ വിവാഹം കഴിച്ചത്. എന്നാൽ തന്റെ ആദ്യ വിവാഹത്തെക്കുറിച്ചുള്ള വിവരം പ്രതി മറച്ചുവെച്ചെന്നാണ് യുവതിയുടെ ആരോപണം.

വിവാഹസമ്മാനമായി ലഭിച്ച സ്വർണാഭരണങ്ങളും ഇന്ദ്രജിത്ത് കൈക്കലാക്കിയതായി പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ‘വാഴ’യുടെ പ്രൊഡക്ഷൻ മാനേജരാണ് അറസ്റ്റിലായ ഇന്ദ്രജിത്ത്. കൂടാതെ അഭിനയിച്ചിട്ടുമുണ്ട്.

Share