കോഴിക്കോട് കക്കോടിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് അപകടം; യുവാവിന് ദാരുണാന്ത്യം, തൊഴിലാളിക്ക് പരിക്ക്

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: കക്കോടിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് യുവാവിന് ദാരുണാന്ത്യം. കാരന്തൂര്‍ സ്വദേശി രജനിത്ത് (32) ആണ് മരിച്ചത്. അപകടത്തില്‍ ഒരു അതിഥിത്തൊഴിലാളിക്കും പരിക്കേറ്റു.

ഉച്ചയ്‌ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. വീടിന്റെ നിര്‍മാണജോലികള്‍ നടന്നുകൊണ്ടിരിക്കെയാണ് സണ്‍ഷെയ്ഡ് തകര്‍ന്നുവീണത്. അപകടത്തില്‍പ്പെട്ട രജനിത്ത് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

പരിക്കേറ്റ അതിഥിത്തൊഴിലാളിയെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രജനിത്തിന്റെ മൃതദേഹവും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Share