നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ എക്സൈസും കേസെടുത്തു, അറസ്റ്റ് രേഖപ്പെടുത്തി

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടവുമായി ബന്ധപ്പെട്ട് പ്രതി സുഹൈലിനെതിരെ എക്സൈസും അറസ്റ്റ് രേഖപ്പെടുത്തി. 23 വയസ്സിൽ താഴെയുള്ളയാൾ മദ്യം കഴിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് എക്സൈസിന്റെ നടപടി.

അപകടവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ സുഹൈൽ എക്സൈസ് ഓഫീസിൽ ഹാജരായിരുന്നു. തുടർന്നാണ് എക്സൈസ് അധികൃതർ ഇയാൾക്കെതിരെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.

പൊലീസ് കേസിലെ തുടർനടപടികൾക്കു പിന്നാലെയാണ് എക്സൈസിന്റെ നടപടിയും ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ എക്സൈസ് വിഭാഗത്തിന്റെ അന്വേഷണം തുടരുകയാണ്.

Share