പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ ഉതിമൂടിനും മണ്ണാറകുളഞ്ഞിക്കും ഇടയില്‍ യുവാവ് 35 അടി താഴ്ചയിലേക്ക് വീണു. റോഡരികിലെ കടയിലെ ജീവനക്കാരനായ അസം സ്വദേശിയാണ് അപകടത്തില്‍പ്പെട്ടത്. മാലിന്യം താഴെയുള്ള കുഴിയിലേക്ക് തള്ളുന്നതിനിടെ നിയന്ത്രണംവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. കരിമ്പിന് ജ്യൂസും കരിക്കും വില്‍ക്കുന്ന കടയിലെ ജീവനക്കാരനാണ് യുവാവ്. അപകടം നടന്നത് വലിയ കാടും വനസമാനമായ പ്രദേശവും നിറഞ്ഞ ഭാഗത്തായതിനാല് നാട്ടുകാര്‍ക്ക് യുവാവിനെ സ്വയം പുറത്തെത്തിക്കാനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
പത്തനംതിട്ടയില്‍നിന്ന് രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ഏഴംഗ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി. വടവും രക്ഷാക്കൊട്ടയും ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ കുഴിയിലേക്ക് ഇറങ്ങി. ഏറെ സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് യുവാവിനെ സുരക്ഷിതമായി മുകളിലെത്തിച്ചത്. വീഴ്ചയില്‍ യുവാവിന്റെ കാലിന് ഒടിവേറ്റിട്ടുണ്ട്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ഫോഴ്സ് സംഘത്തിന്റെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.